PM Narendra Modi x
India

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണമെന്ന് കർശന നിർദ്ദേശം; പശ്ചിമേഷ്യൻ സംഘർഷത്തിൽ ഒറ്റക്കെട്ടായി നീങ്ങും

പ്രധാനമന്ത്രി നേരന്ദ്ര മോദി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോ​ഗത്തിൽ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോ​ഗത്തിൽ തീരുമാനം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഒഴികെയുള്ള മുഖ്യമന്ത്രിമാരുടെ യോ​ഗമാണ് വെള്ളിയാഴ്ച ഓൺലൈനായി ചേർന്നത്.

സാഹചര്യങ്ങളെ ക്ഷമയോടും സംയമനത്തോടും കൈകാര്യം ചെയ്യണമെന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. വ്യജ പ്രചാരണങ്ങൾ അഴിച്ചുവിട്ട് പ്രതിസന്ധി മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ കരുതലോടെ നീങ്ങണം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നിരീക്ഷണവും ഇടപെടലുമുണ്ടാകണം. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും പ്രധാനമന്ത്രി യോ​ഗത്തിൽ നിർദ്ദേശിച്ചു.

അതിർത്തി, തീരദേശ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാർഷിക മേഖലയിൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

എക്സൈസ് തീരുവ കുറച്ചതും വാണിജ്യ എൽപിജി വിഹിതം കൂട്ടിയതും മുഖ്യമന്ത്രിമാർ യോ​ഗത്തിൽ സ്വാ​ഗതം ചെയ്തു. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്), യോ​ഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), രേവന്ത് റെഡ്ഡി (തെലങ്കാന), ഭ​ഗവന്ദ് മൻ (പഞ്ചാബ്), ഭൂപേന്ദ്ര പട്ടേൽ (​ഗുജറാത്ത്), ഒമർ അബ്ദുല്ല (ജമ്മു കശ്മീർ), സുഖ്‍വീന്ദർ സുഖു (ഹിമാചൽപ്രദേശ്), പേമ ഖണ്ഡു (അരുണാചൽപ്രദേശ്) അടക്കമുള്ളവർ യോ​ഗത്തിൽ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോ​ഗത്തിനെത്തി.

PM Narendra Modi on Friday chaired a virtual meeting with chief ministers to review preparedness in light of the evolving situation arising from the west asia conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, അറാക് ആണവകേന്ദ്രം ആക്രമിച്ചു

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വാര്‍ത്താക്കുറിപ്പ്; പിആര്‍ഡി ഉദ്യേഗസ്ഥന് സസ്‌പെന്‍ഷന്‍

ഇന്ന് കൊടിയേറ്റം! 'ഐപിഎൽ പൂരം' തുടങ്ങുന്നു

മില്‍ക്ക് ഷെയ്ക്കില്‍ വിഷം കലര്‍ത്തി, പൊലീസുകാരനായ അച്ഛനെ കൊലപ്പെടുത്തി; മകളും ഭര്‍ത്താവും 3 വര്‍ഷത്തിനു ശേഷം പിടിയില്‍

754 യാത്രാ വിമാനങ്ങളിൽ‌ 377ലും തകരാർ; വ്യോമയാന മേഖലയിൽ ​ഗുരുതര സുരക്ഷാ ആശങ്ക

SCROLL FOR NEXT