പ്രതീകാത്മക ചിത്രം 
India

രണ്ടരലക്ഷം രൂപയുടെ സാധനങ്ങള്‍ ഓട്ടോയില്‍ മറന്നുവച്ചു, ഡ്രൈവര്‍ ബാഗുമായി മുങ്ങി; ഒടുവില്‍ പിടിയില്‍ 

വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയാണ് ആഭരണങ്ങളും വസ്ത്രവുമടങ്ങിയ ബാഗ് യുവതി ഓട്ടോയില്‍ വച്ച് മറന്നത്

Author : സമകാലിക മലയാളം ഡെസ്ക്


താനെ: ഓട്ടോറിക്ഷയില്‍ മറന്നുവച്ച രണ്ടര ലക്ഷം രൂപയോളം വിലയുടെ സാധനങ്ങളടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തി. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയാണ് ആഭരണങ്ങളും വസ്ത്രവുമടങ്ങിയ ബാഗ് യുവതി ഓട്ടോയില്‍ വച്ച് മറന്നത്. 

ഡിസംബര്‍ പതിനൊന്നിനാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ താനെയില്‍ ഭയാന്ദ്രര്‍ എന്ന നഗരത്തിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി പരിശോധിച്ചാണ് യുവതി സഞ്ചരിച്ച ഓട്ടോ കണ്ടെത്തിയത്. 

ബാഗ് മറന്നുവച്ചതിന്റെ പിറ്റേദിവസം സ്വദേശത്തേക്ക് പോയ ഓട്ടോക്കാരന്‍ ഒരു മാസത്തിന് ശേഷമാണ് മടങ്ങിയെത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി. ഉത്തര്‍പ്രദേശിലെ ഇയാളുടെ ഗ്രാമത്തിലെത്തി നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്