പ്രതീകാത്മക ചിത്രം 
India

സുഹൃത്തിനൊപ്പം ഗസ്റ്റ് ഹൗസിലെത്തി; 'റെയ്ഡ് നാടകം'; യുവതിയെ ബലാത്സംഗം ചെയ്ത് പൊലീസുകാരന്‍

പൊലീസുകാരന്റെ സുഹൃത്തായ ഗസ്റ്റ് ഹൗസ് ഉടമ യുവതി എത്തിയ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: നിയമപാലകര്‍ തന്നെ നിയമലംഘകരാകുന്ന വാര്‍ത്തകള്‍ നിരവധിയാണ്. അത്തരത്തില്‍ ലജ്ജാകരമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്നത്. ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ പൊലീസുകാരന്‍ ബലാത്സംഗത്തിനിരയാക്കി. മീററ്റിലാണ് കേസിനാസ്പദമായ സംഭവം.

നചൗണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗം ചെയ്യുന്ന സമയത്ത് ഗസ്റ്റ് ഹൗസ് ഉടമയും മകനും സ്ഥലത്തുണ്ടായിരുന്നതായും യുവതി ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. 

തന്റെ സുഹൃത്തിനൊപ്പമാണ് യുവതി ഗസ്റ്റ് ഹൗസിലെത്തിയത്. പൊലീസുകാരന്റെ സുഹൃത്തായ ഗസ്റ്റ് ഹൗസ് ഉടമ യുവതി എത്തിയ വിവരം അറിയിക്കുകയയായിരുന്നു. തുടര്‍ന്ന പൊലീസുകാരന്‍ ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടത്തുകയും യുവതിയെയും സുഹൃത്തിനെയും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയോട് മാതാപിതാക്കളെ വിളിക്കാനാവശ്യപ്പെട്ടു. ഇത് മുതലെടുത്ത് ഇയാള്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. കൂടാതെ ഇവരില്‍ നിന്ന് പൊലീസുകാരന്‍ പണം തട്ടിപ്പറിക്കുകയും ചെയ്തു.

ഇതിന് ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ പരാതിയുമായി ആരും പൊലീസ് സ്റ്റേഷനില്‍ വന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

SCROLL FOR NEXT