പ്രമോദ് സാവന്തും ബിരേൻ സിങ്ങും/ പിടിഐ ചിത്രം 
India

പ്രമോദ് സാവന്തിനും ബിരേന്‍ സിങ്ങിനും രണ്ടാമൂഴം?; ഗോവയിലും മണിപ്പൂരിലും മുഖ്യമന്ത്രിമാര്‍ തുടര്‍ന്നേക്കും

ഗോവയുടെ വികസനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രമോദ് സാവന്തിനൊപ്പമുള്ള ചിത്രം സഹിതം മോദി ട്വീറ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപി അധികാരം നിലനിര്‍ത്തിയ ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. ഗോവയില്‍ പ്രമോദ് സാവന്തും മണിപ്പൂരില്‍ ബിരേന്‍ സിങ്ങും രണ്ടാം വട്ടവും മുഖ്യമന്ത്രിമാരാകുമെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. 

ഇരുനേതാക്കളും ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമോദ് സാവന്തുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, ഗോവയില്‍ വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങളോട് ബിജെപി കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

ഗോവയുടെ വികസനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രമോദ് സാവന്തിനൊപ്പമുള്ള ചിത്രം സഹിതം മോദി ട്വീറ്റ് ചെയ്തിരുന്നു. മണിപ്പൂരിലെ ബിരേന്‍ സിങ്ങിനെ അഭിനന്ദിച്ചുകൊണ്ടും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

40 അംഗ ഗോവ നിയമസഭയില്‍ 20 സീറ്റാണ് ബിജെപി നേടിയത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും പ്രാദേശിക പാര്‍ട്ടിയായ എംജിപിയുടെ രണ്ട് അംഗങ്ങളും ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയും ബിജെപി നേതാവുമായ വിശ്വജിത് റാണെയും മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. 

മണിപ്പൂരില്‍ 60 അംഗ നിയമസഭയില്‍ 32 സീറ്റ് നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. ആരുടേയും പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് ഭരിക്കാനാകും. മണിപ്പൂരില്‍ ബിശ്വജിത് സിങ്ങും മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഹോളിക്ക് ശേഷം ഇരുമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

നെന്മാറയിൽ ജനവാസ മേഖലയിൽ പുലിയും രണ്ട് കുട്ടികളും; കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ശ്രമം|VIDEO

'മദ്യപിച്ചതായി എഫ്ഐആറിൽ ഇല്ല, എന്തിന് അവരെ ജൂവനൈൽ ഹോമിൽ അയച്ചു ?'; മകള്‍ക്ക് നീതി കിട്ടില്ലെന്ന് ഭയമെന്ന് പൊട്ടിക്കരഞ്ഞ് ഗോപികയുടെ അമ്മ

'മൂത്തോന് വേണ്ടി 15 കിലോ കൂട്ടി, പിന്നീട് കുറച്ചു...വീണ്ടും കൂട്ടി'; 42 വയസ്സിലും കളം നിറഞ്ഞ് നിവിൻ പോളി, ഫിറ്റ്നസ് രഹസ്യം

നാട്ടികയിൽ ടോൾ പിരിവ് ; പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി