പ്രതീകാത്മക ചിത്രം 
India

മക്കളെ തെരുവ് നായ്ക്കള്‍ കടിച്ചുകീറുന്നു; ഓടിയെത്തി ഗര്‍ഭിണി; അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

തന്റെ മൂന്ന് മക്കളെ ആറ് നായ്ക്കള്‍ ചേര്‍ന്ന് കടിച്ചുകീറുന്നതാണ് ഓടിയെത്തിയ യുവതി കണ്ടത്. 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഗര്‍ഭിണിയായ യുവതിയെയും അഞ്ച് വയസുള്ള കുഞ്ഞിനെയും തെരുവ് നായ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ യുവതിയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബര്‍ഹ ഗ്രാമത്തിലാണ് സംഭവം.

സീമ എന്ന യുവതിക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അവര്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ പുറത്ത് കളിക്കുന്ന കുട്ടികളുടെ നിലവിളികേട്ടാണ് ഓടിയെത്തിയത്. തന്റെ മൂന്ന് മക്കളെ ആറ് നായ്ക്കള്‍ ചേര്‍ന്ന് കടിച്ചുകീറുന്നതാണ് ഓടിയെത്തിയ യുവതി കണ്ടത്. അതിനിടെ അഞ്ചുവയസുകാരിയായ മകള്‍ പല്ലവിയെ നായകള്‍ കടിച്ചുവലിച്ചുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ സീമ  ഒറ്റയ്ക്ക് നായ്‌ക്കോളോട് പോരാടി കുട്ടികളെ രക്ഷപ്പെടുത്തി. അതിനിടെ സീമയ്ക്കും പരിക്കേറ്റു 

മൂന്ന് കുട്ടികള്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും സീമയുടെയും പല്ലവിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു പല്ലവിയുടെ തലയില്‍ നിന്നും കൈകളില്‍ നിന്നും നായ്ക്കള്‍ മാസം പറിച്ചെടുത്തു. കമ്യൂണിറ്റി ഹെല്‍ത്ത് കെയറില്‍ എത്തിച്ച യുവതിയെയും പല്ലവിയെയും കൂടുതല്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

SCROLL FOR NEXT