ഫയല്‍ ചിത്രം 
India

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, ജനനേന്ദ്രിയം മുറിച്ചുമാറ്റി; പൂജാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍; ബിഹാറിലെ ദനപൂരില്‍ സംഘര്‍ഷം

സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം കത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: പൂജാരിയുടെ കൊലപാതകത്തിന് പിന്നാലെ ബിഹാറില്‍ ദനപൂര്‍ ഗ്രാമത്തില്‍ സംഘര്‍ഷം. ഏതാനും ദിവസം മുമ്പ് കാണാതായ ദനപുര്‍ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിലെ പുരോഹിതനായ മനോജ് കുമാര്‍ (32) ന്റെ മൃതദേഹമാണ് കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ നിന്നു പോയ ശേഷമാണ് മനോജിനെ കാണാതായത്. 

പൊലീസിന്റെ അനാസ്ഥയാണ് പൂജാരി കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്ന് ആരോപി ച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ദേശീയ പാതയില്‍ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം കത്തിച്ചു. 

പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെ, ആകാശത്തേക്ക് വെടിയുതിര്‍ത്താണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. മരിച്ച പൂജാരിയുടെ സഹോദരന്‍ അശോക് കുമാര്‍ ബിജെപിയുടെ മുന്‍ ഡിവിഷന്‍ പ്രസിഡന്റാണ്. സംഘര്‍ഷം നിയന്ത്രിച്ചുവെന്നും കുറ്റവാളികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

SCROLL FOR NEXT