പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം പ്രധാനമന്ത്രി എക്‌സ്
India

'നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണ്'; പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി, വീഡിയോ

വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എട്ട് എംപിമാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എട്ട് എംപിമാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. ''വരൂ, ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണെന്ന്'' പറഞ്ഞുകൊണ്ടാണ് മോദി എംപിമാരെ കാന്റീനിലേക്ക് ഉച്ചഭക്ഷണത്തിനായി ഒപ്പം കൂട്ടിയത്.

ബിജെപി എംപിമാരായ ഹീന ഗാവിത്, എസ് ഫങ്‌നോണ്‍ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാല്‍, എല്‍.മുരുകന്‍, ടിഡിപി എം.പി രാംമോഹന്‍ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ബിജെഡി എംപി സസ്മിത് പത്ര, ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം പാര്‍ലമെന്റ് കാന്റീനില്‍ ഉച്ചഭക്ഷണത്തിനെത്തി.

പ്രധാനമന്ത്രിയും എംപിമാരും കാന്റീനില്‍ നിന്ന് വെജിറ്റേറിയന്‍ ഭക്ഷണവും റാഗി ലഡ്ഡൂവും കഴിച്ചതായാണ് റിപ്പോര്‍ട്ട്. കാന്റീനിലെ 45 മിനിറ്റ് ഉച്ചഭക്ഷണ സമയം എംപിമാര്‍ പാര്‍ട്ടി കാര്യങ്ങള്‍ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ജീവിതശൈലി, അദ്ദേഹം എപ്പോള്‍ എഴുന്നേല്‍ക്കുന്നു, എങ്ങനെയാണ് തിരക്കേറിയ ഷെഡ്യൂള്‍ കൈകാര്യം ചെയ്യുന്നതെന്നതെന്നടക്കമുള്ള വിവരങ്ങള്‍ ചോദിച്ചു.

''ഞങ്ങളെ വിളിച്ചു. മുകളിലെത്തിയപ്പോഴാണ് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായത്. കാന്റീന്റെ വാതിൽ തുറന്നു. കാന്റീനിൽ സന്ദർശക മുറിയിലായിരുന്നു ഞങ്ങൾ. ഞങ്ങളെ എല്ലാവരെയും വിളിച്ചതോർത്ത് പരസ്പരം നോക്കി ഞങ്ങൾ അത്ഭുതപ്പെട്ടു.'' എംപിമാരിലൊരാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി