പ്രതീകാത്മക ചിത്രം 
India

കാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍; പരാതിയുമായി യുവാവ്

ചില അജ്ഞാതര്‍ അപ്പോഴുള്ള തങ്ങളുടെ ദൃശ്യം റെക്കോര്‍ഡ് ചെയ്ത് വിവിധ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കാമുകിയുമൊത്തുള്ള തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടെന്ന പരാതിയുമായി യുവാവ്. ബെംഗളൂരുവില്‍ ബിപിഒ ജീവനക്കാരനായ 25കാരനാണ് സിറ്റി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹോട്ടല്‍ മുറിയില്‍ താനും കാമുകിയുമായി ചിലവഴിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് പരാതി.

ഓസ്റ്റിന്‍ ടൗണില്‍ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ചുനാള്‍ മുമ്പ് നഗരത്തിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നു. ചില അജ്ഞാതര്‍ അപ്പോഴുള്ള തങ്ങളുടെ ദൃശ്യം റെക്കോര്‍ഡ് ചെയ്ത് വിവിധ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി. വിഡിയോയില്‍ യുവാവിന്റെയും കാമുകിയുടെ മുഖം മറച്ചിട്ടുണ്ട്. എന്നാലും അത് താനാണെന്ന് യുവാവ് ഉറപ്പിച്ച് പറയുന്നു. 

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പൊലീസ് ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തു. എന്നാല്‍ വിഡിയോ പല ആംഗിളുകളില്‍ നിന്ന് ഷൂട്ട് ചെയ്തതിനാല്‍ രഹസ്യമായി ചിത്രീകരിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT