അമിത് ഷാ ഫയല്‍
India

വയനാട്ടിലെ മഴ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി, അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്

സന്തോഷ് കുമാര്‍ എം പി യാണ് പരാതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. സന്തോഷ് കുമാര്‍ എം പി യാണ് നോട്ടീസ് നല്‍കിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് മാധ്യമങ്ങള്‍ വസ്തുതകള്‍ നിരത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതില്‍ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ദ്വിഗ് വിജയ് സിങ്, പ്രമോദ് തിവാരി എന്നിവരും ഇതേ വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് തവണ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയിലും രാജ്യസഭയിലും വ്യക്തമാക്കിയത്. ജൂലൈ 18, 23, 25 തീയതികളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 26ന് 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും, ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. മണ്ണിടിച്ചില്‍ സാധ്യത കണ്ട് തന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ഡിആര്‍എഫിന്റെ 9 സംഘത്തെ വയനാട്ടിലേയ്ക്ക് അയച്ചതെന്നും കേരളം എന്ത് ചെയ്‌തെന്നുമാണ് അമിത് ഷാ ചോദിച്ചത്. എന്നാല്‍ ദുരന്തമേഖലയില്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്രം നല്‍കിയിരുന്നതെന്നും ദുരന്തം സംഭവിച്ചതിന് ശേഷം പുലര്‍ച്ചെയാണ് റെഡ് അലെര്‍ട്ട് നല്‍കിയതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT