കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ/ പിടിഐ 
India

പ്രതിഷേധം ശക്തമായി; നൈറ്റ് കര്‍ഫ്യു പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യു സര്‍ക്കാര്‍ പിന്‍വലിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യു സര്‍ക്കാര്‍ പിന്‍വലിച്ചു. തീരുമാനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കര്‍ഫ്യു പിന്‍വലിച്ചത്. ജനുവരി രണ്ടുവരെയാണ് നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്. 

നൈറ്റ് കര്‍ഫ്യുവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തീരുമാനം പിന്‍വലിച്ചത്. 

ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യപനം സ്ഥിരീകരിച്ചത് കണക്കിലെടുത്ത് ജാഗ്രത നടപടികളുടെ ഭാഗമായാണ് കര്‍ണാടകയില്‍ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചത്.

പൊതുജന അഭിപ്രായം മാനിച്ചാണ് നൈറ്റ് കര്‍ഫ്യു പിന്‍വലിക്കുന്നതെന്ന് യെഡിയൂരപ്പ പ്രസ്താവനയില്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം