being welcomed by Congress leaders and workers, at Lucknow Airport. 
India

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു: പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; രാഹുൽ സുരക്ഷിതൻ

മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടത് കാരണം കാറുകൾ കൂട്ടിയിടിച്ചെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. അപകീർത്തി കേസിൽ കോടതിയിൽ ഹാജരാകാനായി ലഖ്‌നൗവിൽനിന്ന് സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാഹുൽ ഗാന്ധി സുരക്ഷിതനാണെന്നും അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു

തിങ്കളാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ചിരുന്ന, വ്യൂഹത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ തൊട്ടുപിന്നാലെയെത്തിയ അകമ്പടി വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല.

അപകടം ഗുരുതരമല്ലെന്ന് ഉറപ്പുവരുത്തിയതിനെത്തുടർന്ന് വാഹനവ്യൂഹം ഏതാനും മിനിറ്റുകൾക്കകം സുൽത്താൻപൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചു. കനത്ത പൊലീസ് സുരക്ഷാ സന്നാഹങ്ങളോടെ നീങ്ങിയ വാഹനവ്യൂഹം 11.15 ഓടെ സുൽത്താൻപൂർ കോടതിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

2018-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ നടന്ന പൊതുറാലിയിൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശമാണ് കേസിന് ആധാരം. പ്രാദേശിക ബിജെപി നേതാവ് നൽകിയ അപകീർത്തി ഹർജിയിലാണ് സുൽത്താൻപൂർ കോടതി കേസ് പരിഗണിക്കുന്നത്. ഈ കേസിന്റെ തുടർനടപടികളിൽ നേരിട്ട് പങ്കുചേരാനാണ് രാഹുൽ ഗാന്ധി സുൽത്താൻപൂരിലെത്തുന്നത്.

Vehicles travelling in the convoy of senior Congress leader Rahul Gandhi collided with each other on the Purvanchal Expressway in Uttar Pradesh’s Sultanpur district on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂടുതല്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍, പതിവായി വരുമാനം; എഫ്ഡിക്ക് ബദലായി പരീക്ഷിക്കാവുന്ന നാലു നിക്ഷേപ മാര്‍ഗങ്ങള്‍

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ദുബൈയില്‍ പ്രവാസി മലയാളി മരിച്ചു

സ്വർണ്ണമെഡൽ സ്വപ്നങ്ങളുമായി പ്രവാസി പ്രതിഭകൾ: സംസ്ഥാന സ്കൂൾ കായികമേളയ്ക്കായി യുഎഇയിൽനിന്ന് 26 അംഗ സംഘം കോഴിക്കോട്ടെത്തി

ഡിഗ്രി ഉണ്ടോ? ജപ്പാനിലേക്ക് JET വഴി പറക്കാം; 24 ലക്ഷം ശമ്പളം, ഇന്ത്യക്കാർക്ക് അവസരം, അവസാന തീയതി ഒക്ടോബർ 30

ബെന്‍സ് കാര്‍ പാഞ്ഞത് 104 കിലോമീറ്റര്‍ വേഗത്തില്‍ !, മുമ്പും പതിനേഴുകാരന്‍ അതിവേഗത്തില്‍ വണ്ടിയോടിച്ച് റീലിട്ടു?, അന്വേഷണം