സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍നിന്നുള്ള ദൃശ്യം 
India

രാഹുല്‍ കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍; വിഡിയോ വൈറല്‍, രാഷ്ട്രീയ വിവാദം

നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. രാഹുലിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപിയും പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു.

നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രാഹുലിനു സമീപമുള്ളവര്‍ മദ്യപിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാഹുലിന്റെ വിഡിയോ ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം പാര്‍ട്ടി തകര്‍ന്നുകിടക്കുമ്പോഴും രാഹുല്‍ നിശാക്ലബില്‍ തന്നെ. സ്ഥിരതയുള്ളയാളാണ് രാഹുലെന്ന് അമിത് മാളവ്യ പരിഹസിച്ചു. 

അതേസമയം ക്ഷണം ലഭിച്ചത് അനുസരിച്ച് വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിവാഹത്തില്‍ പങ്കെടുക്കുകയെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT