വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍; അമേഠിയില്‍ കോണ്‍ഗ്രസ് മുന്നില്‍ ഫയല്‍
India

വയനാട്ടില്‍ വിജയം ഉറപ്പിച്ച് രാഹുല്‍; റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് മുന്നില്‍

വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വയനാട്ടിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍ മുന്നേറ്റം. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു. റായ്ബറേലിയിലും രാഹുല്‍ മുന്നേറുകയാണ്.

അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പിന്നില്‍ പോയെങ്കിലും ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം 290 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 233 സീറ്റുകളില്‍ ഇന്ത്യ സഖ്യമാണ് മുന്നില്‍.

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 43 ഇടത്ത് ഇന്ത്യാ സഖ്യവും 36 ഇടത്ത് എന്‍ഡിഎയം ഒരിടത്ത് മറ്റുള്ളവരുമാണ് ലീഡ് ചെയ്യന്നത്. കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത് കോണ്‍ഗ്രസും സിപിഎം സഖ്യവും ലീഡ് ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബര്‍ദ്വാനില്‍ ബിജെപി നേതാവ് ദിലീപ് ഘോഷും അസന്‍സോളില്‍ ശത്രുഘ്നന്‍ സിന്‍ഹയും ലീഡ് ചെയ്യുന്നു. സിപിഎം നേതാവ് മുഹമ്മദ് സലീം മുര്‍ഷിദാബാദിലും ലിഡ് ചെയ്യുന്നു. കൃഷ്ണനഗറില്‍ മഹുവ മെയ്ത്ര പിന്നിലാണ്.ബംഗാളിലെ 42 മണ്ഡലങ്ങളിലെ ലോക്‌സഭാ ഫലം സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കും.

രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൃണമൂലിന് വിജയം അനിവാര്യമാണ്. എക്സിറ്റുപോളുകളില്‍ ഭുരിഭാഗവും ബിജെപി നേടുമെന്നാണ് പ്രവചനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT