ഇംഫാലില്‍ എത്തിയ രാഹുല്‍ ഗാന്ധി/ പിടിഐ 
India

പിന്നോട്ടില്ലെന്ന് രാഹുല്‍; ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക്; മണിപ്പൂരില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക്  ഹെലികോപ്റ്ററില്‍ പോകുമെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍:  മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. ആകാശത്തേക്ക് വെടിവച്ച പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക്  ഹെലികോപ്റ്ററില്‍ പോകുമെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

റോഡ് മാര്‍ഗം ചുരാചന്ദ്പൂരിലേക്ക് പോകാനായിരുന്നു രാഹുലിന്റെ പരിപാടി. എന്നാല്‍ സുരക്ഷാ കാരണം ചുണ്ടിക്കാട്ടി മണിപ്പൂര്‍ പൊലീസ് വാഹനവ്യൂഹം തടഞ്ഞതിന് പിന്നാലെയാണ് ഹെലികോപ്റ്ററില്‍ പോകാന്‍ തീരുമാനിച്ചത്. രാഹുലിനെ പൊലീസ് തടഞ്ഞ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യമന്ത്രി ഇടപെട്ടാണ് രാഹുലിനെ തടഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. 

ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ വിഷ്ണുപൂരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണു രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പൊലീസ് രാഹുലിനോട് പറഞ്ഞു. 

ഇന്ന് രാവിലെയും ഇന്നലെയുമായി ഹില്‍ ഏരിയയില്‍ തുടര്‍ച്ചയായി വെടിവയ്പുകള്‍ നടന്നിരുന്നു. ജനങ്ങള്‍ ആയുധങ്ങളുമായി കാത്തിരിക്കുകയാണ്. മുന്നോട്ടുപോയാല്‍ വലിയ അപകടം ഉണ്ടാകും. സുരക്ഷ മുന്‍ നിര്‍ത്തിയാണ് വാഹനങ്ങള്‍ തടഞ്ഞതെന്നും വിഷ്ണുപൂര്‍ എസ്പി രാഹുലിനെ അറിയിച്ചു. രണ്ട് മണിക്കുര്‍ നേരം കാറിലിരുന്ന രാഹുല്‍ പിന്നീട് ഇംഫാലിലേക്ക് മടങ്ങി. 

അതേസമയം, മുഖ്യമന്ത്രി നേരിട്ട് പറഞ്ഞതിനനുസരിച്ചാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞതെന്ന് മണിപ്പൂര്‍ പിസിസി പ്രസിഡന്റ് പറഞ്ഞു. ഇവിടെ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല. സമാധാന ദൗത്യവുമായാണ് രാഹുല്‍ എത്തിയത്. ജനം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് രാഹുലിനെയും കൂട്ടരെയും തടഞ്ഞുവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ട്. മെയ്തെയ് അഭയാര്‍ഥി ക്യാംപുകളും രാഹുല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മെയ്തെയ് നേതാക്കളുമായി ചര്‍ച്ച നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT