ഫോട്ടോ: പിടിഐ 
India

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധി തുടക്കമിടും; ബിജെപിക്ക് 6 മണിക്കൂര്‍ 41 മിനിറ്റ്, കോണ്‍ഗ്രസിന് ഒരു മണിക്കൂര്‍ 10 മിനിറ്റ്

അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ലോക്‌സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച ആരംഭിക്കും. രണ്ടു ദിവസമായി 12 മണിക്കൂര്‍ ചര്‍ച്ചയാണ് അനുവദിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുക. 

ചര്‍ച്ചയില്‍ പകുതിയിലേറെ സമയവും ബിജെപിക്കാണ് അനുവദിച്ചിട്ടുള്ളത്. ആറു മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്ക് നല്‍കിയത്. കോണ്‍ഗ്രസിന് ഒരു മണിക്കൂര്‍ 15 മിനിറ്റും നല്‍കിയിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സമയം അനുവദിച്ചിട്ടുണ്ട്. 

ബിജെപിയില്‍ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 15 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നിവരാണ് സംസാരിക്കുക. 

കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് പുറമെ, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും. മറ്റു പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. 

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി രാവിലെ 10 ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ യോഗവും ചേരുന്നുണ്ട്. ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. 

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് പാര്‍ലമെന്റില്‍ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും. അതേസമയം ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT