ന്യൂഡല്ഹി: രാഹുല് ഗാന്ധി ഉയര്ത്തിയ ചോദ്യങ്ങള് രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമര്ത്താന് ആകില്ലെന്നും എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുല് ഗാന്ധിയുടെ പാര്ലമെന്റ് അംഗത്വം അയോഗ്യമാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ പാര്ലമെന്റില് രാഹുല് ഗാന്ധി ചോദ്യം ചെയ്തലിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 'ഈ ചോദ്യങ്ങള് ചോദിച്ചത് കൊണ്ടാണ് രാഹുല് ഗാന്ധി ആക്രമിക്കപ്പെടുന്നത്. ജനങ്ങളാല് തെരഞ്ഞെടുക്കപ്പെട്ട പൊതുസേവകന് അവര്ക്കു വേണ്ടി ചോദ്യങ്ങള് ചോദിക്കുമ്പോള് അദാനി സേവകന് ആ ശബ്ദം അടിച്ചമര്ത്താന് ഗൂഢാലോചന നടത്തുന്നു' പ്രിയങ്ക കുറിച്ചു.
മോദി സര്ക്കാര് ജനങ്ങളോട് ഉത്തരം പറയേണ്ടിവരും. രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയുടെ മകനെ മോദിയുടെ സ്തുതിപാടകര് രാജ്യദ്രോഹി എന്നുവിളിച്ചു. ഗാന്ധി കുടുംബത്തേയും മുഴുവന് കശ്മീരി പണ്ഡിറ്റികളേയും മോദി പാര്ലമെന്റില് അധിക്ഷേപിച്ചു. എന്നിട്ടും ഒരു ജഡ്ജിയും അദ്ദേഹത്തിന് രണ്ട് വര്ഷത്തെ ശിക്ഷ നല്കിയില്ല, പാര്ലമെന്റില് നിന്ന് അയോഗ്യനാക്കപ്പെട്ടിട്ടില്ല. മോദിയുടെ രാജ്യത്തെ പാര്ലമെന്റിനെക്കാളും ജനങ്ങളെക്കാളും മോദിക്ക് വലുത് സുഹൃത്ത് ഗൗതം അദാനിയാണോ?- പ്രിയങ്ക ചോദിച്ചു.
'നിങ്ങള് നശിപ്പിക്കാന് ശ്രമിച്ച ജനാധിപത്യം എന്റെ കുടുംബത്തിന്റെ രക്തത്താല് നനഞ്ഞതാണ്. ഞങ്ങളുടെ കുടുംബം ഇന്ത്യക്കാരുടെ ശബ്ദം ഉയര്ത്തി, തലമുറകളായി സത്യത്തിന് വേണ്ടി പോരാടി. ഭീരുവും അധികാരമോഹിയുമായ സ്വേച്ഛാധിപതിക്ക് മുന്നില് ഞങ്ങള് ഒരിക്കലും തലകുനിച്ചിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല'- പ്രിയങ്ക കുറിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ 'മാപ്പു പറയാന് ഞാന് സവര്ക്കര് അല്ല, ഗാന്ധിയാണ്' - വിഡിയോ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates