ട്രെയിൻ  ഫയൽ
India

ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍-എസി ക്ലാസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

സ്ലീപ്പര്‍ ക്ലാസില്‍ ഒരു കോച്ചില്‍ ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍ കൂട്ടായി റിസര്‍വ് ചെയ്യാവുന്നതാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘദൂര മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ ക്ലാസുകളിലും ആറു ബര്‍ത്തുകള്‍ പ്രായഭേദമെന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കാന്‍, 1989 റെയില്‍വേ ആക്ട് സെക്ഷന്‍-58 അനുവദിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു.

ഇതു പ്രകാരം, ഗരീബ് രഥ് /രാജധാനി/തുരന്തോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലെ 3 എസി ക്ലാസിലും പ്രായഭേദമന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കം ലഗേജ് കം ഗാര്‍ഡ്‌സ് കോച്ചുകളില്‍ (SLR) സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

സ്ലീപ്പര്‍ ക്ലാസില്‍ ഒരു കോച്ചില്‍ ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍ കൂട്ടായി റിസര്‍വ് ചെയ്യാവുന്നതാണ്. 3ACയില്‍ ഓരോ കോച്ചിലും നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും, 2AC ക്ലാസുകളില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും മുതിര്‍ന്ന പൗരന്മാര്‍ക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും, ഗര്‍ഭിണികള്‍ക്കും റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്.

സ്ത്രീ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക, അവരുടെ സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കായി മറ്റ് സൗകര്യങ്ങള്‍ ഒരുക്കുക എന്നിവ മന്ത്രാലയം ഗൗരവത്തോടെ കാണുന്നു. പ്രശ്‌നബാധിതമായ റൂട്ടുകളില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ പൊലീസിന് പുറമേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ട്രെയിനില്‍ അകമ്പടി സേവിക്കാറുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് റെയില്‍ മദദ് പോര്‍ട്ടലില്‍ നേരിട്ടോ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 139 വഴിയോ പരാതികള്‍ നല്‍കാവുന്നതാണ്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ അധികൃതര്‍ യാത്രക്കാരുമായി ബന്ധപ്പെടുന്നതാണ്. യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോച്ചുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ക്ലോസ്ഡ്-സര്‍ക്യൂട്ട് ടെലിവിഷന്‍ (സിസിടിവി) കാമറകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT