Election Commission of India  File
India

രാജ്യസഭ തെരഞ്ഞെടുപ്പ് ഈ മാസം 18 ന്; തീയതി പ്രഖ്യാപിച്ചു

ജൂണ്‍ 18 രാവിലെ 8 മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar NA

ന്യൂഡല്‍ഹി: രാജ്യസഭ, സംസ്ഥാന നിയമ നിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ജൂണ്‍ 18 ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യസഭയിലേക്ക് 27 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

ജൂണ്‍ 18 രാവിലെ 8 മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജൂണ്‍ 1 ന് ആരംഭിക്കും. ജൂണ്‍ 8-ാം തീയതി വൈകീട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 9 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.

ജൂണ്‍ 11 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 10 സംസ്ഥാനങ്ങളിലായി രാജ്യസഭയിലെ 24 സീറ്റുകളിലേക്ക് ദ്വിവത്സര (രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന) തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പുകളും നടക്കും. ബീഹാറിലെ സംസ്ഥാന നിയമനിര്‍മ്മാണ കൗണ്‍സിലിലെ (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) ഒമ്പത് സീറ്റുകളിലേക്ക് ദ്വിവത്സര തെരഞ്ഞെടുപ്പും, ഒരു സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പും നടക്കും. കര്‍ണാടക കൗണ്‍സിലിലേക്കുള്ള 7 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

The Election Commission has announced that the Rajya Sabha elections will be held on June 18.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച

മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി! നോർക്ക വഴി നിയമനം, മാനേജർ തസ്തികയിൽ ഒഴിവുകള്‍

പിഎം ശ്രീ പദ്ധതി: 'കഴിഞ്ഞ സര്‍ക്കാര്‍ എംഒയു ഒപ്പിട്ടു, കിട്ടേണ്ട പണവും കിട്ടി'

ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത! ഫിഫ ലോകകപ്പ് ലൈവ് കാണാം; സംപ്രേഷണ അവകാശം ഉറപ്പിച്ച് 'സീ'

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കും

SCROLL FOR NEXT