പ്രതീകാത്മക ചിത്രം 
India

എലിയെ കുടുക്കാന്‍ പശ വച്ചുള്ള കെണി; കുരുങ്ങിയത് ചേര 

മഹാരാഷ്ട്രയില്‍ എലിയെ പിടികൂടാന്‍ വച്ചിരുന്ന പശ വച്ചുള്ള കെണിയില്‍ കുരുങ്ങിയത് പാമ്പ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ എലിയെ പിടികൂടാന്‍ വച്ചിരുന്ന പശ വച്ചുള്ള കെണിയില്‍ കുരുങ്ങിയത് പാമ്പ്. ഒരടി നീളമുള്ള ചേരയാണ് കെണിയില്‍ കുടുങ്ങിയത്. ഒന്നും അനങ്ങാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയ പാമ്പിനെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു.

മുംബൈ മുളുന്ദിലാണ് സംഭവം. പശ വച്ചുള്ള കെണിയില്‍ അനങ്ങാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു ചേര. അമ്മ കെയര്‍ ഫൗണ്ടേഷനും പ്ലാന്റ് ആന്റ് അനിമല്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നാണ് പാമ്പിനെ രക്ഷിച്ചത്. എലിയെ കുടുക്കാന്‍ ഇത്തരത്തിലുള്ള കെണി ഉപയോഗിക്കുന്നത് മറ്റു മൃഗങ്ങള്‍ക്കും ഭീഷണിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'! പുതു ചരിത്രം

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ഹിമാചലില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി; നിയന്ത്രണങ്ങള്‍ നീക്കാമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം