ഭീകരാക്രമണത്തെത്തുടർന്ന് കൊക്കയിലേക്ക് മറിഞ്ഞ ബസ്  പിടിഐ
India

റിയാസി ഭീകരാക്രമണം: ആറുപേര്‍ കസ്റ്റഡിയില്‍; പാക് ഭീകരസംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു

മേഖലയില്‍ സുരക്ഷാ സേനയും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ത്ഥാടകരുടെ വാഹനത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരിലെ ബരാക് മേഖലയില്‍ നിന്നാണ് ആറുപേരെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേഖലയില്‍ സുരക്ഷാ സേനയും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി ആര്‍ എഫ് ) ഏറ്റെടുത്തു. പാക് ഭീകരസംഘടന ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുള്ള സംഘമാണ് ടിആര്‍എഫ്. റിയാസി ഭീകരാക്രമണം ഒരു തുടക്കം മാത്രമാണെന്ന് ടിആര്‍എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭീകരരെ കണ്ടെത്തുന്നതിനായി മേഖലയില്‍ സൈന്യം, സിആര്‍പിഎഫ്, പൊലീസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി ഡ്രോണുകള്‍, സ്‌നിഫര്‍ ഡോഗ്‌സ് തുടങ്ങിയവ ഉപയോഗിച്ച് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ചുമതലപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശിവ് ഖോരി ക്ഷേത്ര ദര്‍ശം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഒമ്പതുപേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്, ഡല്‍ഹി സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു