ദീപ് സിദ്ദു / ഫയല്‍ ചിത്രം 
India

ചെങ്കോട്ട സംഘര്‍ഷം : മുഖ്യപ്രതി നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍

ട്രാക്ടര്‍ റാലിക്കിടെയാണ് ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രതിഷേധക്കാര്‍ സിഖ് പതാക ഉയര്‍ത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിലെ മുഖ്യപ്രതി പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിലായി. ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലാണ് സിദ്ദുവിനെ പിടികൂടിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രതിഷേധക്കാര്‍ സിഖ് പതാക ഉയര്‍ത്തിയത്. 

ഇതിന് നേതൃത്വം കൊടുത്തത് ദീപ് സിദ്ദുവാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിദ്ദുവിനെ പിടികൂടാനായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയിരുന്നത്. സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ചെങ്കോട്ട സംഘര്‍ഷത്തെ ദീപ് സിദ്ദു ന്യായീകരിക്കുകയും ചെയ്തിരുന്നു. ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു സിദ്ദുവിന്റെ വാദം. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നിരവധി കര്‍ഷക നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT