representative image 
India

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. സാഹചര്യം മെച്ചപ്പെടുന്നതു വരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് എംബസി അറിയിച്ചു. നിലവില്‍ ഇറാനിലുള്ളവര്‍ ലഭ്യമായ വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.

സമീപ ദിവസങ്ങളില്‍ ഇറാനിലെ സ്ഥിതിഗതികള്‍ വഷളായിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. 'ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ യാത്ര മാറ്റിവെക്കണം' എംബസി അറിയിച്ചു.

ഇറാനില്‍ തുടരുന്ന ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണം. നിലവിലെ സാഹചര്യങ്ങള്‍ വാര്‍ത്തകളിലൂടെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഇടങ്ങളിലേക്ക് പോകരുതെന്നും പ്രാദേശിക അധികാരികള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.

'Return home immediately on any available flight'; Indian citizens in Iran advised

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

'എടാ... പോടാ...' എന്ന് വിളിക്കുന്ന ആത്മബന്ധം; 'മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്‌സ്'

പറഞ്ഞാല്‍ മതി, പണി ജെമിനി ചെയ്യും; ഗൂഗിള്‍ വര്‍ക്ക്സ്പെയ്സില്‍ പുതിയ എഐ വോയ്‌സ് ഫീച്ചര്‍

തിരിച്ചുപോകാന്‍ കാല് ഉണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി; ഏഴ് ടിക്കറ്റിന് 6000രൂപ, ചെന്നപ്പോള്‍ 230രൂപയുടെ ടിക്കറ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; എസ്‌ഐ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍