ഗദ്ദര്‍ / ഫയൽ ( എക്സ്പ്രസ് ഫോട്ടോ) 
India

വിപ്ലവ കവി ഗദ്ദര്‍ അന്തരിച്ചു

നാടോടി ഗായകനായിരുന്ന ഗദ്ദര്‍ തെലുങ്കാന രൂപീകരണ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

ഗുമ്മുഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ത്ഥ പേര്. 1948ൽ ഹൈദരാബാദിലെ തൂപ്രാനിലാണ് ​ഗദ്ദറിന്റെ ജനനം.  മുന്‍ നക്‌സലൈറ്റും ആക്ടിവിസ്റ്റുമായിരുന്നു. നാടോടി ഗായകനായിരുന്ന ഗദ്ദര്‍ തെലുങ്കാന രൂപീകരണ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ചു. 

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) യില്‍ അംഗമായ ഗദ്ദര്‍, 1980 കളില്‍ ഒളിവു ജീവിതം നയിച്ചു. പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.

2010 ല്‍ ഗദ്ദര്‍ മാവോയിസ്റ്റ് ബന്ധം പൂര്‍ണമായി വിച്ഛേദിച്ചു. പിന്നീട് തെലങ്കാന പ്രത്യേക സംസ്ഥാനമെന്ന മൂവ്‌മെന്റില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. അടുത്തിടെ ഗദ്ദര്‍ പ്രജാ പാര്‍ട്ടിയെന്ന പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗദ്ദര്‍ പ്രഖ്യാപിച്ചിരുന്നു.

1997 ല്‍ ഗദ്ദര്‍ക്ക് നേരെ വധശ്രമമുണ്ടായി. ആറു ബുള്ളറ്റുകളാണ് ​ഗദ്ദറിന്റെ ശരീരത്തിൽ തുളച്ചുകയറിയത്. ഇതിൽ അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലിൽ തറച്ച ഒരു ബുള്ളറ്റുമായിട്ടായിരുന്നു ​ഗദ്ദറിന്റെ പിന്നീടുള്ള ജീവിതം.

പ്രാന്തവൽക്കരിക്കപ്പെട്ടവരുടേയും ദളിതന്‍റെയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികള്‍ ആലപിക്കുന്ന ഗായകനെന്ന നിലയില്‍ ഗദ്ദര്‍ ജനകീയ കവിയായി. ഗദ്ദറിന്‍റെ വിപ്ലവ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്‍റെ നന്ദി അവാർഡ് ലഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT