കയ്യിൽ തോക്കുമായി ഹൈവേയിൽ റോഡ് ഷോ X/Twitter
India

കയ്യിൽ തോക്കുമായി ഹൈവേയിൽ 'ഷോ'; റീൽസെടുക്കുന്നതിനിടെ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഹൈവേയിലൂടെ അതിവേഗത്തിൽ വാഹനങ്ങളെ ഒന്നിന് പിറകെ ഒന്നായി മറികടക്കുന്ന വീഡിയോ പകർത്താനായിരുന്നു ഇവർ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപാൽ : ഹൈവേയിൽ തോക്കുമായി അതിവേഗം സഞ്ചരിച്ച ബൈക്ക് ട്രക്കിലിടിച്ച് മൂന്നു സഹോദരങ്ങൾ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഏപ്രിൽ 14 നാണു അപകടം സംഭവിച്ചത്. കയ്യിൽ പിസ്റ്റളുമായി അതിവേഗത്തിൽ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും മരണപ്പെടുകയായിരുന്നു. സമാന്തരമായി മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളാണ് അപകടത്തിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. സാരമായ പരിക്കുകളോടെ ഇവരും ആശുപത്രിയിലാണ്.

ഹൈവേയിലൂടെ അതിവേഗത്തിൽ വാഹനങ്ങളെ ഒന്നിന് പിറകെ ഒന്നായി മറികടക്കുന്ന വീഡിയോ പകർത്താനായിരുന്നു ഇവർ ശ്രമിച്ചത്. അഭ്യാസപ്രകടനങ്ങളും വീഡിയോയിൽ കാണാം. വണ്ടിയിൽ പിറകിലിരുന്നയാൾ കയ്യിലെ പിസ്റ്റൾ ഇടയ്ക്കിടെ ഉയർത്തിക്കാട്ടുന്നുണ്ട്. വീഡിയോക്ക് വേണ്ടി അതിവേഗം കുതിച്ച വണ്ടി മുന്നിലുണ്ടായിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ഉപ്ലക്ഷ് കോൾ, അമ്രീഷ് കോൾ, ഹേംരാജ് കോൾ എന്നീ സഹോധരണങ്ങളാണ് അപകടത്തിൽ മരിച്ചത്. നിമിഷ നേരത്തേക്കുള്ള ആവേശം ഒരു കുടുംബത്തിന്റെ പ്രതീക്ഷതന്നെ ഇല്ലാതാക്കി. മറ്റൊരു വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പ്രശാന്ത്, പ്രദീപ് ദ്വിവേദി എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്. വീഡിയോ പകർത്താനായി അതെ വേഗതയിൽ സഞ്ചരിച്ചാണ് സുഹൃത്തുക്കൾ അപകടത്തിൽപെട്ടത്. വിഡിയോ പ്രചരിച്ചതോടെ ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Roadshow on highway with gun in hand; Brothers meet tragic death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

ആൻഡമാൻ സമുദ്ര തീരത്ത് വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി! രാജ്യത്തിന് നിർണായക നേട്ടം

കോളേജ് പ്രശ്നങ്ങൾ അതിരുവിട്ട് പുറത്തേക്ക്! 'അതിരടി' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം?

എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, നാല് ജില്ലകളില്‍ അവധി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അമ്മേ, നമ്മുടെ പുതിയ കഥ എന്താ?'; വീണ്ടും സീന്‍ മാറ്റുമോ ചിദംബരം? ദുരൂഹത നിറച്ച് 'ബാലന്‍' ട്രെയിലര്‍

SCROLL FOR NEXT