റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി  ഫയല്‍
India

അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിലരെ അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: അമേരിക്കയുടെ പ്രതികാര നടപടികള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ. ക്രൂഡ് ഓയില്‍ വില കുറച്ചു. ബാരലിന് നാല് ഡോളര്‍ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിലരെ അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് റഷ്യ യുക്രൈന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം.

ഇന്ത്യക്കെതിരെയുള്ള തീരുവ വര്‍ധനവില്‍ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും രംഗത്തെത്തിയിരുന്നു. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയ്‌ക്കെതിരെ തീരുവ പ്രഖ്യാപിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.

Russia Offers India Steep Crude Oil Discount

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT