sabarimala 
India

ശബരിമലയില്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 30 ലക്ഷം കടന്നു; തങ്ക അങ്കി രഥഘോഷയാത്ര വൈകീട്ട് സന്നിധാനത്ത്

2024 ഡിസംബര്‍ 25 വരെ 32,49,756 പേരാണു ദര്‍ശനം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ സീസണില്‍ ഡിസംബര്‍ 23ന് തന്നെ തീര്‍ഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേര്‍.) 2024 ഡിസംബര്‍ 25 വരെ 32,49,756 പേരാണു ദര്‍ശനം നടത്തിയത്. 2023ല്‍ ഡിസംബര്‍ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്.

ഈ വര്‍ഷം സീസണിന്റെ തുടക്കത്തില്‍ തന്നെ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം വിര്‍ച്വല്‍ ക്യൂവിലും, സ്പോട്ട് ബുക്കിങിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നു. ഇക്കുറി ഏറ്റവും കൂടുതല്‍ ആളുകള്‍ ദര്‍ശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബര്‍ 19നാണ്; 1,02,299 പേര്‍. ഏറ്റവും കുറവു പേര്‍ എത്തിയത് ഡിസംബര്‍ 12നും; 49,738.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളില്‍ തിരക്കുകുറവായിരുന്നു. ഈ ഞായറാഴ്ച (ഡിസംബര്‍ 21) 61,576 പേരാണ് ദര്‍ശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളില്‍ എണ്‍പതിനായിരത്തിനു മുകളില്‍ ഭക്തരെത്തി. തിങ്കള്‍-85847, ചൊവ്വ,-83845, ബുധന്‍-85388, വ്യാഴം-89729 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. മണ്ഡലപൂജയോടനുബന്ധിച്ചു വെള്ളി, ശനി (ഡിസംബര്‍ 26,27) ദിവസങ്ങളില്‍ വിര്‍ച്വല്‍ ക്യൂ വഴി ഭക്തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്പോട്ട്ബുക്കിങ് 2000 ആയും നിജപ്പെടുത്തി.

തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച രാവിലെമുതല്‍ പമ്പയില്‍ നിന്നു ഭക്തരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെട്ടിത്തിയിരുന്നു. രാവിലെ ഒന്‍പതുവരെയുള്ള കണക്കനുസരിച്ച് 22, 039 പേര്‍ ദര്‍ശനം നടത്തി. ശബരിമലയിലെ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിക്കുന്ന യാത്ര 26നു വൈകിട്ട് സന്നിധാനത്തെത്തും.

Sabarimala pilgrim count crosses 30 lakh .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

SCROLL FOR NEXT