പ്രതീകാത്മക ചിത്രം 
India

കൈ കാലുകള്‍ കെട്ടിയിട്ട നിലയില്‍ 27കാരിയുടെ മൃതദേഹം സ്യൂട്ട്‌കെയിസില്‍; അന്വേഷണം

പൊലീസ് വീട് തുറന്ന് അകത്തുകയറി നോക്കിയപ്പോള്‍ കൈകാലുകള്‍ ബന്ധിച്ച് സൂട് കെയ്‌സില്‍ അടച്ചുവച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു സ്വദേശിയായ യുവതിയുടെ മൃതദേഹം വാടക വീട്ടില്‍ സ്യൂട്ട്‌കെയ്‌സില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.  പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡലിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സേലം പൊലീസ് അന്വേഷണമാരംഭിച്ചു. 
 
ഒരു വര്‍ഷം മുന്‍പാണ് യുവതി കുമരസ്വാമിപ്പട്ടി നടേശന്റെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാരംഭിച്ചത്. കുമരസ്വാമിപ്പട്ടിയില്‍ ബ്യൂട്ടി സ്പാ നടത്തിയിരുന്ന തേജ് മൊണ്ഡലിനെ കുറിച്ച് കഴിഞ്ഞ നാല് ദിവസമായി യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ചെന്നൈയില്‍ താമസിക്കുന്ന ഭര്‍ത്താവ് പ്രദീപ് വീട്ടുടമ നടേശനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ഇയാള്‍ എത്തിയപ്പോള്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് അകത്തുകയറി നോക്കിയപ്പോള്‍ കൈകാലുകള്‍ ബന്ധിച്ച് സൂട് കെയ്‌സില്‍ അടച്ചുവച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ പൊലീസ് ഇവരുടെ ഫോണിലേക്ക് എത്തിയ കോള്‍ വിവരങ്ങള്‍ അടക്കം എടുത്ത് അന്വേഷണം ആരംഭിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT