വിഡിയോ ദൃശ്യം 
India

കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ മുന്നോട്ട്, തലകീഴായി മറിഞ്ഞ് സ്‌കൂള്‍ ബസ് - വിഡിയോ

വെള്ളം കുത്തിയൊലിക്കുന്ന റോഡിലൂടെ പോവാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഒഴുകിപ്പോയി

Author : സമകാലിക മലയാളം ഡെസ്ക്

ചമ്പാവത് (ഉത്തരാഖണ്ഡ്): വെള്ളം കുത്തിയൊലിക്കുന്ന റോഡിലൂടെ പോവാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഒഴുകിപ്പോയി. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയില്‍ താനക്പുരിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ ബസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല.

ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 

വെള്ളത്തിന്റെ കുത്തൊഴുക്ക് മനസ്സിലാക്കുന്നതില്‍ ഡ്രൈവര്‍ക്കു സംഭവിച്ച പിഴവ് ആവാം അപകടത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശക്തിയായ ഒഴുക്കുണ്ടെന്ന് ഡ്രൈവര്‍ മനസ്സിലാക്കിയിരിക്കില്ല. ബസ് മുന്നോട്ടുപോയപ്പോള്‍ പെട്ടെന്നു ദിശതെറ്റി വെള്ളത്തിലേക്കു പതിക്കുകയായിരുന്നു. 

ഉത്തരാഖണ്ഡില്‍ ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍