പ്രതീകാത്മക ചിത്രം 
India

കശ്മീരില്‍ സ്‌കൂളില്‍ ഭീകരാക്രമണം ; രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു 

ശ്രീനഗറില്‍ മൂന്നു ദിവസത്തിനിടെ അഞ്ച് തദ്ദേശീയരാണ് കൊല്ലപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ രണ്ട് അധ്യാപകരെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ സംഗാം സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഖ് വിന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലെപ്പെട്ടത്. 

അഞ്ചോളം അധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരര്‍ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ മാറ്റിനിര്‍ത്തിയശേഷം, ഇരുവരേയും പുറത്തേക്ക് വലിച്ചിഴച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വെടിവെപ്പിന് പിന്നാലെ ഭീകരര്‍ സ്‌കൂളില്‍ നിന്നും സ്ഥലം വിട്ടു. അക്രമികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ശ്രീനഗറില്‍ മൂന്നു ദിവസത്തിനിടെ അഞ്ച് തദ്ദേശീയരാണ് കൊല്ലപ്പെടുന്നത്. അധ്യാപകരെ വധിച്ച സംഭവത്തെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അപലപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

പ്ലാനുകളുടെ നിരക്ക് കൂട്ടി എയര്‍ടെല്‍; 50 രൂപയുടെ വർധന

ഹൃദയ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവെന്ന് പരാതി