ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം. ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷന്റേതാണ് നടപടി. പരാതിക്കാരനായ പ്രഥം ദുബൈയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് നടപടികളില്‍ കമ്മീഷന് അതൃപ്തിയുണ്ടെന്നും പ്രഥം ദുബൈ മാധ്യമങ്ങളോട് പ്രതികരിച്ചു.
രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും അറിയിച്ചതായി പരാതിക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ പട്ടിക ജാതി കമ്മീഷന്‍ മധ്യ പ്രദേശ്, കേരള പൊലീസ് മേധാവിമാരെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ച് വരുത്തിയിരുന്നു. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയതിന് പിന്നാലെയാണ് പരാതിക്കാരന്റെ പ്രതികരണം. തിരുവനന്തപുരം റെയിഞ്ച് ഡിഐജിയാണ് കേരളത്തില്‍ നിന്നും ഹാജരായത്.
വിവാഹം നടന്ന സമയത്ത് മൊണാലിസക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്നും നടപടികളെല്ലാം പൂര്‍ണ്ണമായും നിയമപരമാണെന്നുമാണ് കേരള പൊലീസിന്റെ വാദം. ഹിയറിങിന് ശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മാധ്യമങ്ങളെ കണ്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates