സുഭാഷ് ചന്ദ്ര Photo |ANI
India

സുഭാഷ് ചന്ദ്രയ്ക്ക് തിരിച്ചടി, കടബാധ്യതയില്‍ വന്‍ ഇളവ് നല്‍കിയ എന്‍സിഎല്‍ടി ഉത്തരവിന് സ്‌റ്റേ

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നല്‍കാനുള്ള 22,006.57 കോടി രൂപയുടെ കടബാധ്യതയില്‍ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ തിരിച്ചടച്ചാല്‍ മതിയെന്ന ഉത്തരവാണ് സ്‌റ്റേ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി : കോടിക്കണക്കിന് രൂപയുടെ കടബാധ്യത എഴുതിത്തള്ളിയ നടപടിയില്‍ ബിജെപി മുന്‍ എംപിയും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയ്ക്ക് തിരിച്ചടി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്, അഞ്ചംഗ ബെഞ്ച് സ്‌റ്റേ ചെയ്തു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നല്‍കാനുള്ള 22,006.57 കോടി രൂപയുടെ കടബാധ്യതയില്‍ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ തിരിച്ചടച്ചാല്‍ മതിയെന്ന ഉത്തരവാണ് സ്‌റ്റേ ചെയ്തത്.

കഴിഞ്ഞ മാസം 28 നാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവ് വിവാദമായതോടെ, ഇന്നലെ രാത്രിയാണ് അഞ്ചംഗ ബെഞ്ച് രൂപീകരിച്ചുകൊണ്ട് നടപടി സ്വീകരിച്ചത്. ഉത്തരവില്‍ വ്യക്തതയെല്ലെന്ന് ബെഞ്ച് വിലയിരുത്തി. സുഭാഷ് ചന്ദ്രയുടെ കേസ് വീണ്ടും കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ വില്‍ക്കുന്നതില്‍ നിന്നും സുഭാഷ് ചന്ദ്രയെ വിലക്കിയിട്ടുണ്ട്.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ് പൊതുസമൂഹത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെ നേരിട്ട് എന്‍സിഎല്‍ടി അപ്പലേറ്റ് ട്രൈബ്യൂണലില്‍ ഹാജരായി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാങ്കുകള്‍ക്ക് വേണ്ടിയാണ് തുഷാര്‍ മേത്ത ഹാജരായത്. എല്‍ഐസി ഹൗസിങ് ഫിനാന്‍സും അപ്പീല്‍ നല്‍കിയിരുന്നു. കേസ് വീണ്ടും കേള്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ കക്ഷികള്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ട്.

Setback for Subhash Chandra, NCLT order granting huge relief on debt stays

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

കൈയില്‍ 2000 രൂപ ഉണ്ടോ?, പ്രായം 20 ആണോ?, അരക്കോടി സമ്പാദിക്കാം; പിപിഎഫ് നിക്ഷേപ തന്ത്രം

'ഈ ഇ മെയിൽ വിലാസം എന്റേതല്ല'; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി വസന്തം; പ്രവേശന നിയന്ത്രണത്തെച്ചൊല്ലി തർക്കം; വാഹനങ്ങൾക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ

'90സ് കിഡ്‌സിന്റെ ക്രഷ് നായികമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുള്ളുവോ?'; മലയാളത്തിലെ മഹാനടന്മാരെ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജ്