Sharad Pawar ഫയല്‍ ചിത്രം
India

ശരദ് പവാര്‍ ആശുപത്രിയില്‍; നെഞ്ചിൽ അണുബാധ

പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ ആശുപത്രിയില്‍. 85 കാരനായ പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിര്‍ജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച നേതാവാണ് ശരദ് പവാര്‍.

ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശരദ് പവാർ വീൽചെയറിൽ ഇരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് ബാരാമതിയിൽ നാളെ നടക്കാനിരിക്കെ ശരദ് പവാറിന് വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതൽ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല.

Nationalist Congress Party (SP) President and Rajya Sabha MP Sharad Pawar hospitalized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍. സെക്രട്ടറി; എന്‍ പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

'എന്റെ സംസ്‌കാരം നടക്കുന്ന സ്ഥലത്തും ഈ സാഡിസ്റ്റുകള്‍ വരും, പോയിനെടാ നാറികളേ, മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ എന്നു പറയാന്‍ കഴിയില്ലല്ലോ'

ആന്ധ്രയിലെ സ്റ്റീല്‍ പ്ലാന്റില്‍ ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് 8 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഓപ്പറേഷന്‍ തൂഫാന്‍: ഇന്ന് അറസ്റ്റിലായത് 233 പേര്‍; ഇതുവരെ പിടികൂടിയത് 1.13 കിലോഗ്രാം എംഡിഎംഎ

ശബരിമല സ്വര്‍ണക്കൊള്ള: പാളികളിലെ സാമ്പിള്‍ ശേഖരിക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ അനുമതി

SCROLL FOR NEXT