ഫയല്‍ ചിത്രം 
India

കേന്ദ്ര സര്‍ക്കാരിന് വിമര്‍ശിക്കാന്‍ കര്‍ഷകര്‍ അവസരം ഉണ്ടാക്കരുത്; ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാന്‍ ആഹ്വാനം ചെയ്ത് ശരത് പവാര്‍

ഡല്‍ഹിയിലെ അക്രമസംഭവങ്ങളെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്രമസംഭവങ്ങളെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷക സമരം കൈകാര്യം ചെയ്ത രീതിയില്‍ ഖേദിക്കുന്നു. കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നും കര്‍ഷകരോട് ഒപ്പമാണ്. നിലവില്‍ കര്‍ഷകര്‍ സമാധാനപരമായി ഗ്രാമങ്ങളിലേക്ക് തന്നെ തിരിച്ചുപോകാന്‍ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരിന് വിമര്‍ശിക്കാന്‍ ഒരു അവസരം കര്‍ഷകര്‍ ഉണ്ടാക്കി കൊടുക്കരുതെന്നും ശരത് പവാര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ പ്രക്ഷോഭത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. ശാന്തമായി ഇരിക്കുന്നവര്‍ പോലും കുപിതരാകും. കേന്ദ്രം ഉത്തരവാദിത്തം നിറവേറ്റിയില്ല. സര്‍ക്കാര്‍ പക്വതയോടെ സമരത്തെ കൈകാര്യം ചെയ്യണം. ശരിയായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശരദ് പവാര്‍ പറഞ്ഞു.

പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ കര്‍ഷകര്‍ സമാധാനപരമായാണ് സമരം നടത്തിയിരുന്നത്.എന്നാല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ല.  ക്ഷമ നശിച്ച കര്‍ഷകര്‍, ട്രാക്ടര്‍ സമരത്തിന് ഇറങ്ങി. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായും ശരത് പവാര്‍ കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT