സിദ്ധരാമയ്യ (siddaramaiah) പിടിഐ
India

സിദ്ധരാമയ്യയ്ക്ക് പുതിയ പദവി; കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗമായി നിയമിച്ചു

പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബം​ഗലൂരു : കർണാടകയിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം.

സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകാമെന്ന് കോൺ​ഗ്രസ് ദേശീയ നേതൃത്വം വാ​ഗ്ദാനം ചെയ്തിരുന്നു. സിദ്ധരാമയ്യ ദേശീയ തലത്തിൽ പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എന്നാൽ രാജ്യസഭാം​ഗത്വം നിരസിച്ച സിദ്ധരാമയ്യ സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് അറിയിക്കുകയായിരുന്നു.

രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി വഹിച്ചു. രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. 1977-ൽ ലോക്ദളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിദ്ധരാമയ്യ, 2005 ലാണ് കോൺ​ഗ്രസിൽ ചേർ‌ന്നത്.

Siddaramaiah appointed as Congress Working Committee member

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടാറ്റയുടെ പ്രതിനിധികൾ ഞങ്ങളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു'; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി

ഫൈനലിന് മണിക്കൂറുകൾ മാത്രം; സ്പെയിനിന് അപ്രതീക്ഷിത അടി!

മുടി വെട്ടി, പുത്തൻ ലുക്കിൽ യമാൽ; ബാർബർ വന്നത് റോൾസ് റോയ്സിൽ!

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; 6 വിമത എംപിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചു; തൃണമൂൽ വിട്ടവർക്ക് പ്രത്യേക ഇരിപ്പിടം

'തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ'