സിദ്ധരാമയ്യയും ഡികെ ശിവകുമാറും 
India

കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി തുടരും; ഹൈക്കമാന്‍ഡിന്റെ രാജ്യസഭ ഓഫര്‍ നിരസിച്ച് സിദ്ധരാമയ്യ

കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ രണ്ടുവട്ടം അവസരം ലഭിച്ചു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും നന്ദി

Author : Sujith

ബംഗളൂരു: രാജ്യസഭയിലേക്ക് ഇല്ലെന്നും കര്‍ണാടക രാഷ്ട്രീയത്തില്‍ തുടരുമെന്നും മുഖ്യന്ത്രി പദവി രാജിവച്ചതിന് പിന്നാലെ സിദ്ധരാമയ്യ. മുഖ്യമന്ത്രി പദവി രാജിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലാണ് സിദ്ധരാമയ്യ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യസഭാ സീറ്റ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ താനത് നിരസിച്ചെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. '1978ലാണ് ഞാന്‍ രാഷ്ട്രീയക്കാരനാവുന്നത്. കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ രണ്ടുവട്ടം അവസരം ലഭിച്ചു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും നന്ദി ' സിദ്ധരാമയ്യ പറഞ്ഞു.

പ്രതിപക്ഷം തനിക്കെതിരെ പലപ്പോഴും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു. 'ഞാന്‍ ഒരിക്കലും സമ്പത്തിന്റെയോ അധികാരത്തിന്റെയോ പിറകേ ഓടിയിട്ടില്ല. എന്റെ ഭരണകാലത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ പലരും പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി പോലും ഞങ്ങളുടെ ഉറപ്പുകളെ വിമര്‍ശിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച 550 വാഗ്ദാനങ്ങളില്‍ ഏകദേശം 300 എണ്ണം നടപ്പിലാക്കി. വെള്ളം, ഭൂമി തുടങ്ങിയ വിഷയങ്ങളിലെ പ്രശ്‌നങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ചകള്‍ക്ക് തയാറായിട്ടില്ല' സിദ്ധരാമയ്യ വിശദീകരിച്ചു.

വ്യാഴാഴ്ച ലോക്ഭവനിലെത്തിയാണ് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ്ലോത് നിലവില്‍ കുടുംബപരമായ ആവശ്യങ്ങള്‍ക്കായി മധ്യപ്രദേശിലായതിനാല്‍ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്നേക്കും. ഇതില്‍ ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തെരഞ്ഞെടുക്കും.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി. രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം പറയുന്നു. ഇതു സംബന്ധിച്ച് ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.

Siddaramaiah says he declined Congress offer for Rajya Sabha seat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

'പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?'; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

വേറെ ലെവൽ ആക്ഷൻ; ഗംഭീര പ്രതികരണവുമായി 'കാട്ടാളൻ'

'എന്റെ സ്വത്തെല്ലാം കോകിലയ്ക്ക് കൊടുത്തു, ഞാനിപ്പോൾ പാപ്പരാണ്; വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം'

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: സൽമാൻ നിസാർ കേരളത്തെ നയിക്കും

SCROLL FOR NEXT