ഫോട്ടോ: എഎൻഐ 
India

കൈകള്‍ കൂട്ടിത്തിരുമ്മി 'സിക്‌സര്‍' തൂക്കി സിദ്ധു; ഇനി പഞ്ചാബ് കോണ്‍ഗ്രസിനെ നയിക്കും; സാക്ഷിയായി അമരിന്ദറും (വീഡിയോ)

കൈകള്‍ കൂട്ടിത്തിരുമ്മി 'സിക്‌സര്‍' തൂക്കി സിദ്ധു; ഇനി പഞ്ചാബ് കോണ്‍ഗ്രസിനെ നയിക്കും; സാക്ഷിയായി അമരിന്ദറും

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ശീത സമരങ്ങള്‍ക്കും വിഴുപ്പലക്കലുകള്‍ക്കും ഒടുവില്‍ നവജ്യോത് സിങ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങില്‍ വച്ച് സിക്‌സര്‍ അടിക്കുന്നത് പോലെ കാണിച്ചായിരുന്നു മുന്‍ ഇന്ത്യന്‍ ഓപണര്‍ കൂടിയായ സിദ്ധുവിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കല്‍. 

മുഖ്യമന്ത്രി അമരിന്ദര്‍ സിങിനെ സാക്ഷിയാക്കിയായിരുന്നു സിദ്ധുവിന്റെ പ്രതീകാത്മക ബാറ്റിങ്. ഇരുവരും തമ്മില്‍ കാലങ്ങളായി നില്‍ക്കുന്ന ശീത സമരത്തെ മുഖവിലയ്‌ക്കെടുക്കാതെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധുവിനെ അധ്യക്ഷനാക്കുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ എതിര്‍ക്കാതെയാണ് ചടങ്ങില്‍ അമരിന്ദറും സന്നിഹിതനായത്. 

വേദിയില്‍ നിന്ന് പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു കൈകളും കൂട്ടിത്തിരുമ്മി എഴുന്നേറ്റ് നിന്ന് സിക്‌സര്‍ തൂക്കുന്നതായി കാണിച്ചാണ് സിദ്ധു പ്രസംഗിക്കാനായി എത്തിയത്. അമരിന്ദറിന്റെ തൊട്ടടുത്ത് നിന്നായിരുന്നു സിദ്ധുവിന്റെ ഈ പ്രകടനങ്ങള്‍. 

അതേസമയം സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് സിദ്ധു പഞ്ചാബ് ഭവനില്‍ ചെന്ന് അമരിന്ദറിനെ കണ്ടിരുന്നു. സുഖവിവരങ്ങള്‍ തിരക്കി അദ്ദേഹം മടങ്ങുകയും ചെയ്തു. വേദിയില്‍ വച്ച് ഇരുവരും കാര്യമായി സംസാരിച്ചതുമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ബ്രിക്‌സ് ഉച്ചകോടിക്കായി പുടിന്‍ ഇന്ത്യയില്‍; ഇന്ന് മോദിയുമായി സുപ്രധാന കൂടിക്കാഴ്ച; ഷീ ജിന്‍പിങ് നാളെയെത്തും

ചൂടില്‍ നിന്നും രക്ഷയുണ്ടാകുമോ?; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam September 11| വിവാഹ ചർച്ചകൾക്ക് പുരോഗതി, ആഗ്രഹിച്ച കാര്യം സാധ്യമാകും

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍