പ്രതീകാത്മക ചിത്രം 
India

മകളെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു; മറ്റൊരു യുവതിയെ കല്യാണം കഴിച്ചു; യുവാവിന്റെ വീട്ടില്‍ കയറി ആറ് പേരെ വെട്ടിക്കൊന്നു

പ്രതിയുടെ മകളും അയല്‍ക്കാരനായ വിജയിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ജുട്ടഡയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ വെട്ടിക്കൊന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.  അയല്‍ക്കാരനായ ബി. അപ്പാലരാജുവാണ് കൂട്ടക്കൊല നടത്തിയത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

അറുപത് വയസുകാരനായ ബി രമണ, ബി. ഉഷാറാണി(35) എ.രമാദേവി(53) എന്‍.അരുണ(37) ബി.ഉദയ്കുമാര്‍(രണ്ട്) ബി.ഉര്‍വിശ(ആറ് മാസം) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബാംഗമായ വിജയ് എന്നയാളെ തിരഞ്ഞാണ് അപ്പാലരാജു വീട്ടിലെത്തിയത്. എന്നാല്‍ സംഭവസമയത്ത് വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റുള്ളവരെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. 

അപ്പാലരാജുവിന്റെ മകളെ വിജയ് പ്രണയിച്ച് വഞ്ചിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍, പ്രതിയുടെ മകളും അയല്‍ക്കാരനായ വിജയിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വിജയ് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വിജയ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കുടുംബത്തോടെ വിജയവാഡയിലേക്ക് താമസം മാറി. കഴിഞ്ഞദിവസം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് വിജയിയും കുടുംബവും ജുട്ടഡയിലെത്തിയത്. ഇക്കാര്യമറിഞ്ഞ പ്രതി മകളെ വഞ്ചിച്ച യുവാവിനെ വകവരുത്താന്‍ ലക്ഷ്യമിടുകയായിരുന്നു. എന്നാല്‍ സംഭവസമയം യുവാവ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വീട്ടിലുണ്ടായിരുന്ന ആറുപേരെ വെട്ടിക്കൊന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!