ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി സോണിയ 
India

'തന്റെതായ ഇടം കണ്ടെത്തിയതിന്റെ കഥ'; ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി സോണിയ; റീല്‍സില്‍ അത്മകഥയുടെ ഫസ്റ്റ് ലുക്ക്

വര്‍ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അവസാനിപ്പിച്ചാണ് സോണിയയുടെ പുതിയ തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആദ്യമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. 'ഇത് സ്‌നേഹത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും അതിനൊപ്പം തന്റെതായ ഇടം കണ്ടെത്തിയതിന്റെയും കഥയാണ്' എന്ന കുറിപ്പോടെയാണ് തന്റെ വരാനിരിക്കുന്ന ആത്മകഥയെ കുറിച്ചുള്ള പോസ്റ്റ് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചത്. വര്‍ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അവസാനിപ്പിച്ചാണ് സോണിയയുടെ പുതിയ തുടക്കം. തന്റെ അഭിപ്രായങ്ങളും മറ്റും കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സിലൂടെയായിരുന്നു സോണിയ പങ്കുവച്ചിരുന്നത്.

തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട ഒരു റീലാണ് സോണിയ പേജില്‍ ആദ്യമായി പങ്കുവച്ചത്. ഓര്‍മപ്പുസ്തകം സോണിയയ്ക്ക് നല്‍കുന്നതും സോണിയ ഗാന്ധി പേജുകള്‍ മറിച്ചുനോക്കുന്നതുമാണ് റീലിലുള്ളത്. അടുത്തമാസം പത്തിന് സോണിയയുടെ ഓര്‍മക്കുറിപ്പുകള്‍ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പുറത്തിറങ്ങും.

അക്കൗണ്ട് ആരംഭിച്ച ഉടന്‍ തന്നെ മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി എന്നിവരെയും പാര്‍ട്ടി അക്കൗണ്ടിനെയും സോണിയ ഫോളോ ചെയ്തു. അക്കൗണ്ട് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആയിരത്തോളം പേരാണ് സോണിയയെ ഫോളോ ചെയ്യുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സോണിയ ഗാന്ധിയെ പ്രശംസിക്കുകയും അവരുടെ പുസ്തകത്തെക്കുറിച്ചുള്ള ആകാംക്ഷ പങ്കുവെക്കുകയും ചെയ്തു.

പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ തന്നെ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ആദ്യ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്റം ഹൗസ് പിന്മാറിയതിനെത്തുടര്‍ന്നാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധനം ഏറ്റെടുത്തത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല നിര്‍ണായകമായ സംഭവങ്ങളും പുസ്തകത്തില്‍ ഉണ്ടെന്നാണ് സോണിയയുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Sonia Gandhi: ‘Finding a place to belong’: Sonia Gandhi makes Instagram debut, shares first look of memoir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

'കംപ്ലീറ്റ് ആക്ടർ ആര് ?' 'അറിയില്ലെ'ന്ന് രശ്മിക, താനെന്ന് വിജയ് ദേവരകൊണ്ട; എയറിലായി താരദമ്പതിമാർ

'സ്‌നേഹത്തിന് മരണമില്ല, ഓര്‍മകള്‍ക്ക് അവസാനവും'; 'ധര്‍മേന്ദ്ര'യുടെ കുടുംബത്തെ കാണാന്‍ 'മണവാള'ന്റെ കുടുംബമെത്തി

19.99 ആവറേജ്, 35 സ്‌ട്രൈക്ക് റേറ്റ്, 200 വിക്കറ്റുകള്‍! 'അപൂര്‍വം' റബാഡ റെക്കോര്‍ഡുകള്‍

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടെടുക്കാനാകുമോ? അറിയേണ്ടതെല്ലാം