പ്രതീകാത്മക ചിത്രം 
India

ഒരു കപ്പ് ചായയ്ക്ക് 1000രൂപ! നൂറോളം വെറൈറ്റികൾ, വിലയിൽ കേമൻ ബോ-ലേ ചായ 

മുകുന്ദാപൂരിലെ നിർജാഷ് എന്ന ചായക്കടയിലാണ് ഈ അപൂർവ്വ ചായ ആസ്വദിക്കാൻ അവസരമുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

രു കപ്പ് ചായയ്ക്ക് 1000 രൂപ എന്നു കേട്ടാൽ ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ കൊൽക്കത്തയിലെ ഒരു ചെറിയ ചായക്കടയിൽ വിൽക്കുന്ന സ്പെഷ്യൽ ടീയുടെ വിലയാണ് ഇത്. മുകുന്ദാപൂരിലെ നിർജാഷ് എന്ന ചായക്കടയിലാണ് ഈ അപൂർവ്വ ചായ ആസ്വദിക്കാൻ അവസരമുള്ളത്. 

പാർത്ത പ്രതിം ഗാംഗുലി എന്നയാളാണ് ചായക്കട നടത്തുന്നത്. 12 രൂപ മുതൽ 1000 രൂപ വരെ വിലയിൽ വ്യത്യസ്തമായ ചായരുചികൾ ഇവിടെ പരീക്ഷിക്കാനാകും. 100ഓളം വിവിധ ചായകളാണ് നിർജാഷിൽ വിൽക്കുന്നത്. ബോ-ലേ ചായയ്ക്കാണ് ഇവിടെ 1000 രൂപ വിലയുള്ളത്. ഒരു കിലോ ബോ ലേ ചായപ്പൊടിക്ക് മൂന്ന് ലക്ഷം രൂപയാണ് വില. 

സിൽവർ നീഡിൽ വൈറ്റ് ടീ, ലാവെൻഡർ ടീ, ഹിബിസ്കസ് ടീ, വൈൻ ടീ, തുളസി ജിഞ്ചർ ടീ, ബ്ലൂടിസാനെ ടീ, ടീസ്റ്റാ വാലീ ടീ, മക്കായ്ബാരി ടീ, റൂബിയോസ് ടീ, ഒക്കായിത്തി ടീ എന്നിങ്ങനെ നീളുന്നതാണ് ഇവിടെ ലഭിക്കുന്ന വ്യത്യസ്തതരം ചായകൾ. 

ഏഴ് വർഷം മുമ്പാണ് അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാൻ പാർത്ത തീരുമാനിച്ചത്. അങ്ഹനെയാണ് ഒരു ചെറിയ ട്വിസ്റ്റോടു കൂടി സാധാരണ നിലയിൽ പ്രവർത്തിക്കുന്ന ഈ ടീ സ്റ്റോൾ തുടങ്ങാൻ പദ്ധതിയിട്ടത്. 2014ൽ ആരംഭിച്ച നിർജാഷ് ഇപ്പോൾ ആളുകൾ ചോദിച്ചെത്തുന്ന ചായക്കടയായി പേരെടുത്തുകഴിഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'