ബല്‍വീന്ദര്‍ സിങ്‌ 
India

കാലിന് ചലനശേഷിയില്ല; പത്തുദിവസം കൊണ്ട് താണ്ടിയത് 450 കിലോമീറ്റര്‍; 'കര്‍ഷകര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍'

കാലിന് ചലനശേഷിയില്ല, കൈകൊണ്ട് നിയന്ത്രിക്കുന്ന സൈക്കിളില്‍ കയറി ബലല്‍വീന്ദര്‍ സിങ് താണ്ടിയത് 450 കിലോമീറ്ററുകളാണ്; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വേണ്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാലിന് ചലനശേഷിയില്ല, കൈകൊണ്ട് നിയന്ത്രിക്കുന്ന സൈക്കിളില്‍ കയറി ബലല്‍വീന്ദര്‍ സിങ് താണ്ടിയത് 450 കിലോമീറ്ററുകളാണ്; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വേണ്ടി. കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവിലാണ് പത്ത് ദിവസത്തെ യാത്ര ചെയ്ത് ബല്‍വീന്ദര്‍ സിങ് എത്തിയിരിക്കുന്നത്. 

ഗുരുദാസ്പൂരില്‍ നിന്നാണ് ബല്‍വീന്ദര്‍ എത്തിയത്. നാല്‍പ്പത്തിയഞ്ച് വയസ്സാണ് ബല്‍വീന്ദറിന് പ്രായം. യാത്രക്കിടയില്‍ മരിച്ചുപോയാല്‍ പോലും തനിക്ക് പ്രശ്‌നമില്ലായിരുന്നുവെന്ന് ബല്‍വീന്ദര്‍ പറയുന്നു. തന്റെ അവസാന ശ്വാസം വരെ കര്‍ഷക പ്രക്ഷോഭത്തിനൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു. 

'എല്ലാവരും ഒരുദിവസം മരിക്കും, പക്ഷേ മരിക്കുന്നത് ഒരു നല്ല കാര്യത്തിന് വേണ്ടിയാണെങ്കില്‍ ഞാനതില്‍ സന്തോഷിക്കും'- ബല്‍വീന്ദര്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

പഞ്ചാബ്,ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തുന്നത്. വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം കര്‍ഷകര്‍ക്ക് കത്ത് നല്‍കിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!