Specially Abled Woman Dies By Suicide, Leaves Note On Palm X
India

'സോറി, ഐ ലവ് യു.....'ഭിന്നശേഷിക്കാരി ജീവനൊടുക്കിയ നിലയില്‍

'ക്ഷമിക്കണം....അച്ഛനേയും അമ്മയെയും ഞാന്‍ സ്‌നേഹിക്കുന്നു' എന്നാണ് കൈപ്പത്തിയിലെ കുറിപ്പിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാസിക്കില്‍ ഭിന്നശേഷിക്കാരിയായ 21കാരി ആത്മഹത്യ ചെയ്ത നിലയില്‍. കൈപ്പത്തിയില്‍ ഒരു കുറിപ്പുമുണ്ട്. ഞായറാഴ്ച വൈകുന്നേരം ദീക്ഷ ത്രിഭു എന്ന 21 കാരിയെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കിടെയാണ് അവരുടെ കൈപ്പത്തിയിലെ സന്ദേശം കണ്ടെത്തിയത്.

'ക്ഷമിക്കണം....അച്ഛനേയും അമ്മയെയും ഞാന്‍ സ്‌നേഹിക്കുന്നു' എന്നാണ് കൈപ്പത്തിയിലെ കുറിപ്പിലുള്ളത്. പെണ്‍കുട്ടി വളരെ ശാന്ത സ്വഭാവക്കാരിയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പഠിക്കുകയായിരുന്നുവെന്നും സ്വഭാവത്തില്‍ അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ലെന്നും ദീക്ഷയുടെ കുടുംബം പറയുന്നു. ഭാവിയിലേയ്ക്കുള്ള ഞങ്ങളുടെ പ്രതീക്ഷയായിരുന്നു അവള്‍ എന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.

ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ദീക്ഷ ത്രിഭുവന്‍ ഭിന്നശേഷിക്കാരിയാണ്. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Specially Abled Woman Dies By Suicide, Leaves Note On Palm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി തുടരുന്നു; സ്ഥാനമൊഴിയണമെന്ന് കെപിസിസിക്ക് ഹൈബി ഈഡന്റെ കത്ത്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

SCROLL FOR NEXT