ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിനിടെ ഗ്യാലറി തകര്‍ന്നുവീഴുന്നു 
India

ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് കാണാന്‍ എത്തിയത് ആയിരങ്ങള്‍, ഗ്യാലറി തകര്‍ന്നുവീണു; നൂറുകണക്കിന് പേര്‍ക്ക് പരിക്ക് (വീഡിയോ)

തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക്. കാണികള്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയുടെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താത്ക്കാലികമായി കെട്ടി ഉണ്ടാക്കിയ ഗ്യാലറി തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല.

തെലങ്കാനയിലെ സൂര്യാപേട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. 47-ാമത് ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കളിക്കാരും റഫറിമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ സായും ബിഹാറും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.  29 സംസ്ഥാനങ്ങളില്‍ നിന്നായി 1500 കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT