പ്രതീകാത്മക ചിത്രം 
India

തെരുവു നായ അല്ല, ഏഴു വയസ്സുകാരനെ ആക്രമിച്ചത് പുലി; കണ്ടെത്തിയത് നഖത്തിന്റെ പാടില്‍നിന്ന്‌

മഹാരാഷ്ട്രയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഏഴു വയസുകാരനെ ആക്രമിച്ചത് തെരുവുനായ അല്ലെന്നും പുലിയാണെന്നും ഡോക്ടറുടെ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഏഴു വയസുകാരനെ ആക്രമിച്ചത് തെരുവുനായ അല്ലെന്നും പുലിയാണെന്നും ഡോക്ടറുടെ കണ്ടെത്തല്‍. പുലര്‍ച്ചെ മഞ്ഞുമൂടിയ സമയത്താണ് കുട്ടിയെ ആക്രമിച്ചത്. അതുകൊണ്ട് തന്നെ ഏത് മൃഗമാണ് ആക്രമിച്ചത് എന്ന് കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തെരുവുനായ ആയിരിക്കുമെന്ന നിഗമനത്തിലായിരുന്നു കുട്ടിയും കുടുംബവും. ചികിത്സയ്ക്കിടെ പരിക്ക് പരിശോധിച്ചതില്‍ നിന്നാണ് കുട്ടിയെ ആക്രമിച്ചത് പുലിയാണെന്ന് ഡോക്ടര്‍ കണ്ടെത്തിയത്.

ബോയിസറിലെ കുടന്‍ ഗ്രാമത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേം പട്ടേല്‍ എന്ന കുട്ടിയ്ക്ക് നേരെയായിരുന്നു ആക്രമണം. പുലര്‍ച്ചെ ഏഴുമണിക്ക് പലചരക്കുകടയിലേക്ക് പോകുന്ന വഴിയായിരുന്നു പുലി ആക്രമിച്ചത്. മഞ്ഞുമൂടിയ സമയമായിരുന്നത് കൊണ്ട് തന്നെ ആക്രമിച്ചത് ഏത് ജീവിയാണെന്ന് തിരിച്ചറിയാന്‍ ഏഴുവയസുകാരന് കഴിഞ്ഞിരുന്നില്ല. അതിനിടെ പുലി കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ രക്ഷയ്ക്ക് എത്തി. 

നാട്ടുകാര്‍ ചുറ്റിലും തിരഞ്ഞെങ്കിലും കുട്ടിയെ കടിച്ച മൃഗത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തലയ്ക്കും ഇടതു കവിള്‍ത്തടത്തും കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവുനായയാണ് തന്നെ കടിച്ചത് എന്നാണ് കുട്ടി ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ മുറിവിന്റെ ആഴം കണക്കാക്കിയാല്‍ കടിച്ചത് തെരുവുനായ അല്ല എന്ന് ഡോക്ടര്‍ പറഞ്ഞു. പുലി നഖത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ ഡോക്ടര്‍ കുട്ടിയെ കടിച്ചത് പുലിയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT