ഫയല്‍ ചിത്രം 
India

20% പേര്‍ താടിയില്‍, 2% കഴുത്തില്‍; രാജ്യത്ത് പകുതി പേരും മാസ്‌ക് ധരിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം

20% പേര്‍ താടിയില്‍, 2% കഴുത്തില്‍; രാജ്യത്ത് പകുതി പേരും മാസ്‌ക് ധരിക്കുന്നില്ലെന്ന് പഠനം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുമ്പോഴും രാജ്യത്ത് പകുതി ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ധരിക്കുന്നവരില്‍ തന്നെ അറുപത്തിനാലു ശതമാനവും ശരിയായ വിധത്തിലല്ല മാസ്‌ക് ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടരി ലവ് അഗര്‍വാള്‍ പറഞ്ഞു.

അന്‍പതു ശതമാനം പേരും ഇപ്പോഴും മാസ്‌ക് ധരിക്കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ധരിക്കുന്നവരില്‍ 64 ശതമാനവും മുഖം മറയ്ക്കുന്ന വിധത്തിലല്ല മാസ്‌ക് ഉപയോഗിക്കുന്നത്- അഗര്‍വാള്‍ പറഞ്ഞു. 

ഇരുപതു ശതമാനം പേര്‍ താടിയിലാണ് മാസ്‌ക് ധരിക്കുന്നത്. രണ്ടു ശതമാനം പേര്‍ കഴുത്തില്‍ തൂക്കിയിടുന്നു. പതിനാലു ശതമാനം പേര്‍ മാത്രമാണ് ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഒരാള്‍ ശാരീരിക അകലം പാലിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് ഒരു മാസം കൊണ്ട് 406 പേരിലേക്കു രോഗം പകര്‍ത്താനാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സാമൂഹ്യ അകലം എന്നത് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ സോഷ്യല്‍ വാക്‌സിന്‍ ആണ്. അതുപോലെ തന്നെ പ്രധാനമാണ് മാസ്‌കും. 

വൈറസ് ബാധ ഏറ്റ ആളും ഇല്ലാത്ത ആളും മാസ്‌ക് ധരിക്കാത്ത കേസുകളില്‍ രോഗപ്പകര്‍ച്ചയുണ്ടാവാനുള്ള സാധ്യത 90 ശതമാനമാണ്- അഗര്‍വാള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി