ജസ്റ്റിസ് ചന്ദ്രചൂഡ് / ഫയല്‍ ചിത്രം 
India

സുപ്രീംകോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന് കോവിഡ് 

കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുപ്രീംകോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫില്‍പ്പെട്ട ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 

രാജ്യത്തെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. 

ഓക്‌സിജന്‍ ക്ഷാമം അടക്കം കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനായി മാറ്റിയിരുന്നു. 

ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും. കഴിഞ്ഞ മാസം നാലു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

വിജയ് സേതുപതി- മിഷ്കിൻ കൂട്ടുകെട്ടിന്റെ 'ട്രെയിൻ'; റിലീസ് തീയതി പുറത്ത്

പാലക്കാട് ചെറുമകന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം... മലപ്പുത്ത് സ്മൈല്‍!

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം