Supreme Court 
India

'നിയമം അറിയാതെ ബാഹുബലി കളിക്കരുത്?'; ബീഹാർ ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

പൊലീസ് ഉദ്യോഗസ്ഥന് കോടതിയലക്ഷ്യത്തിന് ഒരു രൂപ പിഴയിട്ട നടപടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: വ്യാജതെളിവ് നൽകിയ ആൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് പാലിച്ചില്ലെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായി കണ്ടെത്തി ഒരു രൂപ പിഴ ശിക്ഷ വിധിച്ച ബീഹാർ സെഷൻസ് ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നടപടിക്രമങ്ങൾ ലംഘിച്ച ജഡ്ജിയെ വിമർശിച്ച പരമോന്നത കോടതി, "ബാഹുബലിയാകാൻ നോക്കുകയാണോ?" എന്നും ചോദിച്ചു.

തന്റെ നടപടികളെ വിമർശിച്ച പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെ സെഷൻസ് ജഡ്ജി നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ രൂക്ഷമായ പരാമർശങ്ങൾ. ബന്ധപ്പെട്ട കേസിലെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതിലൂടെ വിചാരണക്കോടതി ജഡ്ജി തന്റെ അധികാരപരിധി മറികടന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു.

"നിയമത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് ഞെട്ടിക്കുന്നതാണ്. നിങ്ങൾ അമിതാവേശത്തോടെ പൊലീസ് സൂപ്രണ്ടിനെ വിളിച്ചുവരുത്തി ശിക്ഷിച്ചു. നീതി നടപ്പാക്കാനുള്ള നിങ്ങളുടെ ശ്രമത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു, പക്ഷേ നമ്മൾ നടപടിക്രമങ്ങൾക്കും അച്ചടക്കത്തിനും വിധേയരാണ്. സാഹസികത മതിയാക്കുക. ഒരു ജഡ്ജി എന്ന നിലയിൽ നിങ്ങളുടെ അധികാരപരിധി എന്താണെന്ന് അറിഞ്ഞിരിക്കണം," ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി വ്യക്തമാക്കി.

സെഷൻസ് ജഡ്ജിക്ക് ജുഡീഷ്യൽ അക്കാദമിയിൽ കൂടുതൽ പരിശീലനം നൽകേണ്ടി വരുമെന്ന് സൂചിപ്പിച്ച ബെഞ്ച്, "ബാഹുബലിയാകാൻ" ശ്രമിക്കരുതെന്നും താക്കീത് നൽകി. "ഇത് നടപ്പാക്കാൻ നിങ്ങളുടെ അധികാരപരിധിയിലായിരുന്നോ? തൽക്കാലം നിങ്ങൾ ഇതിൽ നിന്ന് പിന്മാറുക. സാഹസികത മതി. നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ പോയി പരിശീലനം നേടുക. ഇപ്പോൾ ബാഹുബലിയാകാൻ ഇറങ്ങിയിരിക്കുകയാണോ? ഒരു ജഡ്ജി എന്ന നിലയിൽ സ്വന്തം അധികാരപരിധി അറിഞ്ഞിരിക്കണം," ബെഞ്ച് പറഞ്ഞു. അതേസമയം, വിഷയം അനുഭാവപൂർവ്വം പരിഗണിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി ഹർജി തീർപ്പാക്കി.

The Supreme Court on Monday strongly reprimanded a Bihar sessions judge for exceeding his jurisdiction and flouting procedural norms by holding a Superintendent of Police guilty of contempt and imposing a ₹1 fine for not registering an FIR, warning him not to act like "Bahubali."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിക്കറ്റ് താരം' ആകണോ! അവസരമൊരുക്കി 'റോഡ് ടു കെസിഎൽ'

ഭക്തിസാഗരമായി ചക്കുളത്തുകാവ്; പൊങ്കാലയ്ക്ക് ഒരുങ്ങി നീരേറ്റുപുറം, പതിനായിരങ്ങളുടെ ഭക്തിസംഗമം

കുടുംബശ്രീ യൂണിറ്റിലെ നർമങ്ങള്‍; താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ് ' ഫസ്റ്റ് ലുക്ക്‌ പുറത്ത്

സമ്പാദ്യത്തിന് 7.5 ശതമാനം വരെ പലിശ; സ്‌കൂള്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ സഞ്ചയിക, വിശദാംശങ്ങള്‍

ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം