ഡല്‍ഹി ഗവര്‍ണര്‍ സക്‌സേനയും അരവിന്ദ് കെജരിവാളും   ഫയല്‍
India

ഡൽഹി സർക്കാരിന് തിരിച്ചടി; എംസിഡി നിയമനത്തിന് ലെഫ്റ്റനന്റ് ഗവര്‍ണർക്ക് സർക്കാരിന്റെ അനുമതി വേണ്ടെന്ന് സുപ്രീംകോടതി

ഡല്‍ഹി കോര്‍പ്പറേഷനിൽ 10 അല്‍ഡര്‍മാരെ നിയമിച്ച ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയിലെ ആംആദ്മി പാർട്ടി സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 10 അല്‍ഡര്‍മാരെ നിയമിച്ച ഡൽഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാരിന്റെ സഹായമോ ഉപദേശമോ ഇല്ലാതെതന്നെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്‍ഡര്‍മാരെ നിയമിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ അല്‍ഡര്‍മാരെ നിയമിച്ചത് ചോദ്യംചെയ്ത് എഎപി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഡൽഹി സർക്കാരുമായി കൂടിയാലോചിക്കാതെയായിരുന്നു ​ഗവർണർ നിയമനം നടത്തിയത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് നിയമപരമായ അധികാരമാണ്. ഒരു എക്‌സിക്യൂട്ടീവ് അധികാരമല്ല. അതിനാല്‍ ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിന്റെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 10 അല്‍ഡര്‍മാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിയമിച്ചത്. ഈ പത്ത് പേരും ബിജെപിക്കാരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT