Rahul Gandhi 
India

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നോട്ടീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "കള്ളന്മാരുടെ സർദാർ", "കമാൻഡർ-ഇൻ-തീഫ്" എന്ന് വിശേഷിപ്പിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ അപകീർത്തിക്കേസിലെ വിചാരണ നടപടികൾ സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ക്രിമിനൽ അപകീർത്തിക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ സെപ്റ്റംബർ എട്ടിലെ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപാരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചത്. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നോട്ടീസ് അയക്കുന്നതായും അതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിട്ടു. രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ഹാജരായി.

നേരത്തെ ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, മജിസ്‌ട്രേറ്റ് കോടതി സമൻസിനെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധി ഒരു ബിജെപി പ്രവർത്തകൻ നൽകിയ ഈ പരാതി നിലനിൽക്കില്ലെന്ന് വാദിച്ചിരുന്നു. താൻ പാർട്ടിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും, തിരിച്ചറിയാൻ സാധിക്കുന്നതോ നിർവചിക്കപ്പെട്ടതോ ആയ ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അങ്ങനെയൊരു വിഭാഗമില്ലാതിരിക്കെ, കേസ് നടത്താൻ നിയമപരമായ അവകാശമുള്ള വ്യക്തിയോ ഗ്രൂപ്പോ ഇതിൽ വ്യക്തമായി ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

The Supreme Court has temporarily stayed the trial court proceedings in a criminal defamation case against Congress leader Rahul Gandhi over his alleged remarks describing Prime Minister Narendra Modi as "Choro Ke Sardar" and "Commander-in-Thief"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്‍

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

ഈ വര്‍ഷം ബുക്കിങ് ബാക്കിയുള്ളത് മൂന്ന് ദിവസം മാത്രം; രാംലീല മൈതാനത്തിന് കെട്ടിവെക്കേണ്ടത് 1.21 ലക്ഷം; 'പൂട്ട്' ഇട്ട് അധികൃതര്‍