Supreme Court  file
India

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി, കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം

ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലിനാണ് കോടതിയുടെ നടപടി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലിനാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. കേസ് ആറ് ആഴ്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും.

മുനമ്പം ഭൂമി തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഹൈക്കോടതിക്ക് വിധി പറയാന്‍ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തര്‍ക്കത്തില്‍ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുമ്പില്‍ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷ വേദി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.

വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തര്‍ക്കം ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമേ അതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയൂ. നേരിട്ട് ഫയല്‍ ചെയ്യുന്ന റിട്ട് അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് അവകാശമില്ല. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാല്‍ വഖഫ് ട്രൈബ്യൂണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

supreme court stays high court orde on munambam waqf land issue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

തുടരെ നാലാം വട്ടം; സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

'18 മാസം കിടന്ന കിടപ്പില്‍; ചികിത്സ തുടങ്ങി മൂന്നാം നാള്‍ അദ്ദേഹം എന്നെ നടത്തി'; മലയാളി ആയുര്‍വേദ വിദഗ്ധനെക്കുറിച്ച് അരവിന്ദ് സ്വാമി

തേങ്ങ പൂപ്പൽ പിടിക്കാറുണ്ടോ? മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

ചങ്കൂറ്റമുണ്ടോ പാകിസ്ഥാന്?, ലോകകപ്പ് ബഹിഷ്ക്കരണ വിവാദത്തിൽ വെല്ലുവിളിച്ച് അജിന്‍ക്യ രഹാനെ

SCROLL FOR NEXT