സുവേന്ദു അധികാരി File Photo
India

'ബംഗാളികള്‍ക്ക് എങ്ങനയാണ് മീനും ഇറച്ചിയും കഴിക്കാതിരിക്കാനാവുക?'; ദുര്‍ഗാ പൂജയ്ക്ക് മദ്യവില്‍പനയ്ക്ക് നിരോധനം, ഡിജെ പാര്‍ട്ടികള്‍ക്ക് വിലക്ക്

കഴിഞ്ഞ സര്‍ക്കാര്‍ പൂജകള്‍ക്കായി നല്‍കിയിരുന്ന ഫണ്ടും ബിജെപി സര്‍ക്കാര്‍ ഒഴിവാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്‍ക്കത്ത: സനാതനന പാരമ്പര്യത്തിനും, ബംഗാളിന്റെ സംസ്‌കാരത്തിനും പവിത്രതയ്ക്കും അനുസൃതമായി ദുര്‍ഗാ പൂജ നടത്തണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. നമ്മുടെ മതപരവും, സാസ്‌കാരികവുമായ പൈതൃകത്തിന് ഒരുതരത്തിലും ഹാനിവരുത്താന്‍ ഇടയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുര്‍ഗാപൂജയുടെ ഭാഗമായി വിളിച്ചുചേര്‍ത്ത ഏകോപനയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ദുര്‍ഗാഷ്ടമി ദിവസം ബംഗാളിലെ മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. പൂജയുടെ ഭാഗമായി റോഡുകള്‍ തടസ്സപെടുത്താന്‍ പാടില്ല, ഡിജെ സംഗീത പരിപാടികള്‍ എന്നിവയ്ക്കും വിലക്കുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പൂജകള്‍ക്കായി നല്‍കിയിരുന്ന ഫണ്ടും ബിജെപി സര്‍ക്കാര്‍ ഒഴിവാക്കി. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു മതപരമായ ഉത്സവത്തിനും പണം നല്‍കാനാവില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. മമത ബാനര്‍ജി സര്‍ക്കാര്‍ ഒരോ പൂജ കമ്മിറ്റിക്കും 1.10 ലക്ഷം രൂപ ഗ്രാന്റ് നല്‍കിയിരുന്നു.

കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നടത്തിയിരുന്ന ദുര്‍ഗാ പൂജാ കാര്‍ണിവല്‍ ഈ വര്‍ഷം ഉണ്ടാകില്ല. പകരം, ഉത്സവ സീസണിന്റെ തുടക്കം കുറിക്കുന്നതിനായി സംസ്ഥാന ടൂറിസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചറല്‍ അഫയേഴ്‌സ് വകുപ്പുകള്‍ ചേര്‍ന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരു വലിയ പരിപാടി സംഘടിപ്പിക്കും. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ഗാപൂജ സമയത്ത് മാംസാഹാര വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വാദം ചിലകോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും അത്തരമൊരു നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ബംഗാളിലെ ദുര്‍ഗാപൂജ വേളയില്‍ ജനങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന ബാഗേശ്വര്‍ ധാം മേധാവി ധീരേന്ദ്ര കൃഷ്ണശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. ബംഗാളിലെ ജനം എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. കാളി മാതാവിനും ആട്ടിറച്ചി നിവേദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ബംഗാളികള്‍ക്ക് എങ്ങനെയാണ് മീനും ഇറച്ചിയും കഴിക്കാതിരിക്കാന്‍ കഴിയുക? കാളി മാതാവിന് ആട്ടിറച്ചി നിവേദ്യമായി നല്‍കാറുണ്ടെന്ന് സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്. ആരെങ്കിലും വിവേകാനന്ദനേക്കാള്‍ വലിയവനാകാന്‍ ശ്രമിച്ചാല്‍ അത് അപകടകരമാണ്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ധീരേന്ദ്ര കൃഷ്ണയുടെ പേര് പരാമര്‍ശിക്കാതെ ഭട്ടാചാര്യ പറഞ്ഞു. ഹൗറയില്‍ മൂന്ന് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു ബാഗേശ്വര്‍ ധാം മേധാവി ദുര്‍ഗാപൂജ സമയത്ത് മാംസാഹാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടത്.

Suvendu's Sanatan reminder: No early pandal opening, DJs, Red Road carnival this Puja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ

'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കോസ്റ്റ്യൂം സെൻസുള്ള ആളാണ് സിൽക്ക് സ്മിത; പക്ഷേ എനിക്ക് അവരോട് അത് ചോദിക്കാൻ പേടിയായിരുന്നു'

സൈജു കുറുപ്പ് നായകന്‍, സംവിധാനം സാഗര്‍; അരുണ്‍ ഗോപി നിര്‍മിക്കുന്ന സിനിമയ്ക്ക് തുടക്കം

മദ്യപിച്ചുള്ള ബഹളം ചോദ്യം ചെയ്തു; ഡൽഹിയിൽ പ്രമുഖ മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി